വയനാട്ടിലെ ഗോത്ര ബന്ധു അധ്യാപകരുടെ നിരാഹാര സമരം ഇന്ന് എട്ടാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ഇന്നലെ മന്ത്രി തുളസിയുമായി തിരുവനന്തപുരം സമര നേതാക്കൾ ചർച്ച നടത്തിയിരുന്നു. അവർ തിരിച്ചെത്തി ചർച്ചയുടെ തീരുമാനം സമരത്തിൽ ഇരിക്കുന്നവരുമായി ചർച്ചചെയ്ത് അംഗീകരിക്കാൻ സാധിച്ചാൽ മാത്രമേ സമരം അവസാനിപ്പിക്കുകയുള്ളൂവെന്നാണ് ലഭിക്കുന്ന വിവരം.കൈക്കുഞ്ഞുങ്ങളുമായി അമ്മമാരും ഗർഭിണികളും അടക്കമുള്ള ആദിവാസി അധ്യാപികമാരാണ് വയനാട് കലക്‌ടറേറ്റിന് മുന്നിൽ നിരാഹാര സമരം ആരംഭിച്ചത്. ജോലിയിൽ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് ഗോത്രബന്ധു മെന്റർ അധ്യാപകർ സമരം നടത്തുന്നത്.യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയതോടെ ഇഷ്ടമുള്ളവരെ നിയമിക്കാനാണ് 326 ഗോത്ര അധ്യാപകരെ പിരിച്ചുവിട്ടത്.also read:തിരുവനന്തപുരം നഗരസഭയിലെ സംഘർഷം; എൽഡിഎഫ് കൗൺസിലറുടെ പരാതിയിൽ കേസെടുത്ത് പൊലീസ്ഇവരെല്ലാം ടിടിസി, ബിഎഡ് യോഗ്യതയുള്ളവരാണ്. ആദിവാസി വിദ്യാർഥികളുടെ വിദ്യാഭ്യാസ മുന്നേറ്റം ഉറപ്പാക്കുകയും ജോലിനൽകി ഗോത്രകുടുംബങ്ങളെ സാമ്പത്തികമായി ഉയർത്തുകയും ചെയ്‌ത പദ്ധതിയാണ് ഇതിലൂടെ യുഡിഎഫ് അട്ടിമറിച്ചിരിക്കുന്നത്. മെന്റർ അധ്യാപരാകാനുള്ള യോഗ്യത പ്ലസ്‌ടുവാക്കി ചുരുക്കി നിലവിലുള്ളവരെ പിരിച്ചുവിട്ട് പുതിയ നിയമനം നടത്തുന്നതിനെതിരെയാണ് അധ്യാപകർ പ്രതിഷേധിക്കുന്നത്.The post വയനാട്ടിലെ ഗോത്ര ബന്ധു അധ്യാപകരുടെ നിരാഹാര സമരം എട്ടാം ദിവസത്തിലേക്ക്, മന്ത്രി തുളസിയുമായി ചർച്ച നടത്തി നേതാക്കൾ appeared first on Kairali News | Kairali News Live.