വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതി കുറയ്ക്കാനുള്ള മുഖ്യമന്ത്രിയുടെ തീരുമാനത്തിൽ ദുരൂഹത ഏറുന്നു. നികുതി ഇളവ് ബക്കർഡി കമ്പനിക്ക് വേണ്ടി മാത്രമല്ലെന്നാണ് സൂചന ലഭിക്കുന്നത്. ബക്കാർഡിയുടെ പേരിൽ നികുതി ഇളവ് നൽകിയാൽ മറ്റ് വൻകിട കമ്പനികളും കേരളത്തിലേക്ക് എത്തും.വീര്യം കുറഞ്ഞ മദ്യം നിർമിക്കാൻ റിലയൻസ് കമ്പനിയും രംഗത്തുവരുമെന്നാണ് വിവരം. കമ്പാ കോളയുടെ വിജയത്തിന് പിന്നാലെയാണ് വീര്യം കുറഞ്ഞ മദ്യ നിർമാണത്തിലേക്ക് റിലയൻസ് കമ്പനി കടക്കുന്നത്. കമ്പാ കോളയുടെ ടേൺ ഓവർ 4700 കോടി രൂപയാണ്.Also Read: കരിമണൽ ഖനനത്തിന് അനുമതി നൽകിയത് എൽഡിഎഫ് സർക്കാരാണെന്ന വി എം സുധീരൻറെ വാദം പൊളിയുന്നു; യുഡിഎഫ് സർക്കാർ സ്വകാര്യ കരിമണൽ ഖനനത്തിന് ഖനനാനുമതി നൽകിയതിൻറെ രേഖകൾ പുറത്ത്മദ്യനിരോധനം ഇല്ലാത്ത സംസ്ഥാനങ്ങളെയാണ് റിലയൻസ് ആദ്യം ലക്ഷ്യം വെക്കുന്നത്. യുവാക്കളെ ലക്ഷ്യം വെച്ചുകൊണ്ടാണ് വീര്യം കുറഞ്ഞ മദ്യ നി‍ർമിക്കാൻ ഉദ്ദേശിക്കുന്നത്. ഇതോടെ മുഖ്യമന്ത്രി വിഡി സതീശൻ്റെ നീക്കത്തിൽ സംശയങ്ങൾ ശക്തമാകുകയാണ്. ബക്കാർഡിക്ക് വേണ്ടി മാത്രമാണോ മുഖ്യമന്ത്രിയുടെ നീക്കമെന്ന സംശയമാണ് ഇതോടെ ബലപ്പെടുന്നത്. ബക്കാർഡിക് വേണ്ടി ഇളവ് അനുവദിച്ചാൽ, റിലയൻസിനും സംസ്ഥാനത്ത് അനുമതി നൽകേണ്ടി വരും.The post വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതി കുറയ്ക്കാനുള്ള മുഖ്യമന്ത്രിയുടെ തീരുമാനത്തിൽ ദുരൂഹത; വീര്യം കുറഞ്ഞ മദ്യം നിർമിക്കാൻ റിലയൻസ് കമ്പനിയും appeared first on Kairali News | Kairali News Live.