സീസണിലെ ആദ്യ മഴയിൽ കുതിർന്ന് മഹാനഗരം; മുംബൈയിൽ കാലവർഷം ശക്തിപ്രാപിക്കുന്നു

Wait 5 sec.

ആഴ്ചകളായി നീണ്ടുനിന്ന വരണ്ട കാലാവസ്ഥയ്ക്ക് പിന്നാലെ മുംബൈയിൽ കാലവർഷം ശക്തിപ്രാപിക്കുന്നു. നഗരത്തിൽ ഇന്ന് മുതൽ രണ്ട് ദിവസത്തേക്ക് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. വാരാന്ത്യത്തോടെ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പി​ന്റെ മുന്നറിയിപ്പ്.ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോടെയും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിലുള്ള കാറ്റോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഐഎംഡി അറിയിച്ചു. കഴിഞ്ഞ ദിവസം ഘാട്‌കോപ്പർ, വോർളി, ലോവർ പരേൽ, ചെമ്പൂർ അടക്കമുള്ള പ്രദേശങ്ങളിൽ ലഭിച്ച മഴ ചൂടിൽ നിന്നും ഈർപ്പത്തിൽ നിന്നും നഗരവാസികൾക്ക് ആശ്വാസമായി. മുംബൈ മെട്രോപൊളിറ്റൻ മേഖലയ്ക്ക് മുകളിലായി മഴമേഘങ്ങൾ ശക്തിപ്പെടുകയാണ്. ഇതുവരെ മഴയെ തടഞ്ഞുനിർത്തിയിരുന്ന വരണ്ട വായുവിന്റെ സ്വാധീനം കുറയുകയാണെന്നും കാലാവസ്ഥാ വിദഗ്ധർ പറയുന്നു.ALSO RAED :‘ആരോഗ്യവകുപ്പ് ഫലപ്രദമായി ഇടപെടേണ്ട സമയത്ത് തലപ്പത്ത് കസേരക്കളി’; ഇങ്ങനെയൊരു അവസ്ഥ ഇതിനു മുൻപ് ഉണ്ടായിട്ടുണ്ടോയെന്ന് പിണറായി വിജയൻതെക്കുപടിഞ്ഞാറൻ മൺസൂൺ മഹാരാഷ്ട്രയിൽ ശക്തിപ്രാപിക്കുന്ന സാഹചര്യത്തിൽ ജൂൺ 25, 26 തീയതികളോടെ കൂടുതൽ കനത്ത മഴ ലഭിക്കുമെന്നാണ് പ്രവചനം. ഇടിമിന്നലുള്ള സമയങ്ങളിൽ ജാഗ്രത പാലിക്കണമെന്നും കനത്ത മഴയ്ക്കിടെ അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും അധികൃതർ നിർദേശിച്ചിട്ടുണ്ട്. കാലവർഷം ശക്തിപ്രാപിക്കുന്നതോടെ സീസണിലെ ഏറ്റവും വ്യാപകമായ മഴയ്ക്ക് മുംബൈ ഒരുങ്ങുകയാണ്.The post സീസണിലെ ആദ്യ മഴയിൽ കുതിർന്ന് മഹാനഗരം; മുംബൈയിൽ കാലവർഷം ശക്തിപ്രാപിക്കുന്നു appeared first on Kairali News | Kairali News Live.