കീം പരീക്ഷാ ഫലപ്രഖ്യാപനം ഇന്നില്ല; റിസൾട്ട് പുറത്തുവിടുക ഈ മാസം 26ന്

Wait 5 sec.

ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി.എം.ജോൺ ഇന്ന് നടത്താനിരുന്ന സംസ്ഥാനത്തെ കീം പരീക്ഷാ ഫല പ്രഖ്യാപനം മാറ്റിവെച്ചു. ഫലപ്രഖ്യാപനം ഈ മാസം 26നാണ് നടക്കുക. സിബിഎസ്ഇ റീവാല്യൂവേഷൻ മാർക്ക് കൂടി പരിഗണിച്ച് റാങ്ക് ലിസ്റ്റ് പുനക്രമീകരിച്ചതിനു ശേഷമാണ് ഫലം പുറത്തുവിടുക.സിബിഎസ്ഇ പ്ലസ് ടു പുനർ മൂല്യനിർണ്ണയ പരീക്ഷാ ഫലം ഇന്നലെ രാത്രിയോടെയാണ് പ്രഖ്യാപിച്ചത്. മാർക്ക് വിവരങ്ങൾ ഓൺലൈനായി സമർപ്പിക്കുന്നതിനുള്ള തീയതി നീട്ടണമെന്നാവശ്യപ്പെട്ട് നിരവധി വിദ്യാർത്ഥികളും രക്ഷിതാക്കളും ആശങ്ക അറിയിച്ചിതിൻ്റെ അടിസ്ഥാനത്തിൽ ആവശ്യമായ നടപടി സ്വീകരിക്കാൻ ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി.എം.ജോൺ പ്രവേശന പരീക്ഷാ കമ്മീഷണർക്ക് നിർദേശം നൽകയിട്ടുണ്ട്.Also Read: ചെല്ലാനത്തെ രണ്ടാംഘട്ട ടെട്രാപോഡ് കടൽഭിത്തി നിർമാണം യുഡിഎഫ് സർക്കാർ ഇല്ലാതാക്കുന്നത് പ്രതിഷേധാർഹം: എസ് സതീഷ്എല്ലാ വിഭാഗം വിദ്യാർത്ഥികൾക്കും അവസരം ഉറപ്പുവരുത്താനാണ് സർക്കാർ ലക്ഷ്യം വെക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ഇതിന് പിന്നാലെയാണ് കീം പരീക്ഷാ ഫലപ്രഖ്യാപനം മറ്റൊരു ദിവസത്തേക്ക് മാറ്റിയത്. ഒരു ലക്ഷത്തിലധികം വിദ്യാർത്ഥികളാണ് ഇക്കുറി കീം എൻട്രൻസ് പരീക്ഷ എഴുതിയത്.The post കീം പരീക്ഷാ ഫലപ്രഖ്യാപനം ഇന്നില്ല; റിസൾട്ട് പുറത്തുവിടുക ഈ മാസം 26ന് appeared first on Kairali News | Kairali News Live.