വാക്കൗട്ട് പ്രസം​ഗത്തിന് അനുവദിച്ച സമയം; സ്പീക്കറുടേത് ശരിയായ രീതിയല്ലെന്ന് മന്ത്രി എ പി അനിൽകുമാർ

Wait 5 sec.

വാക്കൗട്ട് പ്രസംഗത്തിന് സ്പീക്കർ അധികസമയം അനുവദിച്ചെന്ന വിമർശനവുമായി മന്ത്രി എ പി അനിൽകുമാർ. കീഴ്വഴക്കം പത്തുമിനിറ്റ് എന്നതാണെന്നും സ്പീക്കറുടെ അധികാര പ്രകാരം രണ്ടു മിനിറ്റ് അധികം നൽകാറുണ്ടെന്നും അനിൽകുമാർ പറഞ്ഞു.പ്രതിപക്ഷ നേതാവിന് മാത്രം 15 മിനിറ്റ് അനുവദിച്ചെന്നും സിപിഐ നേതാവിന് ഏഴു മിനിറ്റ് നൽകിയെന്നുമാണ് എ പി അനിൽകുമാറി​ന്റെ പരാതി. ഇത് ശരിയായ രീതിയല്ലെന്നാണ് അദ്ദേഹത്തി​ന്റെ വിമർശനം.Also Read: സ്ത്രീ സുരക്ഷാ പദ്ധതി ഉപേക്ഷിക്കുന്നു; നിയമസഭയിൽ സൂചന നൽകി മുഖ്യമന്ത്രി വിഡി സതീശൻഎന്നാൽ, 12 മിനിറ്റ് മാത്രമാണ് പ്രതിപക്ഷ നേതാവ് സംസാരിച്ചതെന്നും 5 മിനിറ്റ് മാത്രമാണ് രാജൻ സംസാരിച്ചതെന്നും സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ വ്യക്തമാക്കി. വേണമെങ്കിൽ ഇത് പരിശോധിക്കാമെന്നും എല്ലാവരും ചേർന്ന് ടൈം ഷെഡ്യൂളിൽ പുതിയ തീരുമാനം ഉണ്ടാക്കാനും തയ്യാറാണെന്ന് സ്പീക്കർ അറിയിച്ചു.The post വാക്കൗട്ട് പ്രസം​ഗത്തിന് അനുവദിച്ച സമയം; സ്പീക്കറുടേത് ശരിയായ രീതിയല്ലെന്ന് മന്ത്രി എ പി അനിൽകുമാർ appeared first on Kairali News | Kairali News Live.