രാവിലെ ഷുഗർ ലെവൽ നിരന്തരം ഉയർന്നിരിക്കുന്നതിൽ ടെൻഷനുണ്ടോ നിങ്ങൾക്ക്? എന്നാൽ ഇതാണ് ഡോൺ ഫിനോമിനൻ എന്ന അവസ്ഥ. പഠനങ്ങൾ പ്രകാരം രാവിലെയുള്ള ചില ഹോർമോണുകളുടെ സ്വാഭാവികമായിട്ടുള്ള വർധനവാണ് ഈ അവസ്ഥയ്ക്ക് കാരണം. എന്നാൽ പലർക്കും ഈ അവസ്ഥയെക്കുറിച്ച് അറിയില്ല എന്നതാണ് വാസ്തവം. നമ്മുടെ ജീവിതശൈലിയിൽ ചെറിയ മാറ്റങ്ങൾ വരുത്തി ഈ അവസ്ഥയെ നിയന്ത്രിക്കാം.ALSO READ :‘ഒരു ചായ വിത്തൗട്ട്…’; ഷുഗർ കട്ടിലാണോ… ഗുണങ്ങളെന്തൊക്കെ? പുലർച്ചെ 2 മണിക്കും രാവിലെ 8 മണിക്കും ഇടയിലാണ് സാധാരണയായി ഈ അവസ്ഥ ഉണ്ടാക്കുന്നു. ഇതിന് പിന്നിൽ പ്രവർത്തിക്കുന്ന പ്രധാന ഹോർമോണുകളാണ് കോർട്ടിസോൾ, ഗ്രോത്ത് എന്നിവയാണ്. അതായത് ഈ ഹോർമോണുകൾ ഉൽപ്പാദിപ്പിക്കുന്നതിലുടെ കരളിൽ സംഭരിച്ചു വച്ച ഗ്ലൂക്കോസ് നഷ്ടപ്പെടുന്നു. ഇൻസുലിന് ഗ്ലൂക്കോസിനെ നിയന്ത്രിക്കാൻ കഴിയാതെ വരുന്നതിലുടെയാണ് രാത്രി ഭക്ഷണം കഴിക്കാതിരുന്നിട്ടും ഷുഗർ ലെവൽ ഉയരുന്നത്.ജീവിതശൈലിയിൽ ചെറിയൊരു മാറ്റം വരുത്തിയാൽ ഈ അവസ്ഥയെ മറികടക്കാം1. രാത്രി 7 മണിക്ക് മുമ്പായി അത്താഴം കഴിക്കാൻ ശ്രദ്ധിക്കുക.2. രാവിലെ എഴുന്നേറ്റയുടൻ ചെറു ചൂടുവെള്ളം കുടിക്കുക.3. കഴിക്കുന്ന പ്രഭാത ഭക്ഷണത്തിൽ പ്രോട്ടീൻ അടങ്ങിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക.4. ഉണർന്ന ശേഷം 10 മിനിറ്റ് നടക്കുന്നത് നല്ലതാണ്.The post ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഡോൺ ഫിനോമിനൻ അവസ്ഥയെ നിയന്ത്രിക്കാം appeared first on Kairali News | Kairali News Live.