മദ്യത്തിന്റെ നികുതിയിളവ്; വീര്യം കുറഞ്ഞ മദ്യം വിൽക്കാൻ കഴിഞ്ഞ സർക്കാർ അനുമതി നൽകിയിരുന്നില്ലെന്ന് കെ.എൻ ബാലഗോപാൽ

Wait 5 sec.

നികുതിയിളവ് അനുവദിക്കുന്നതിലൂടെ വീര്യം കുറഞ്ഞ മദ്യം കേരളത്തിൽ വിറ്റഴിക്കാനാകുമെന്ന് ആശങ്ക പ്രകടിപ്പിച്ച് കെ.എൻ ബാലഗോപാൽ. കഴിഞ്ഞ സർക്കാരിന്റെ കാലത്തും ഇത്തരത്തിൽ ഒരാവശ്യം ഉയർന്നിരുന്നുവെന്നും എന്നാൽ വീര്യം കുറഞ്ഞ മദ്യം വിൽക്കാൻ സർക്കാർ അനുമതി നൽകിയിരുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.ഹോർട്ടി വൈനിൻ്റെ നികുതി മാത്രമാണ് കഴിഞ്ഞ സർക്കാർ നിശ്ചയിച്ചത്. റെഡി ടു ഡ്രിങ്ക് മദ്യം വിൽക്കാൻ നികുതി നിശ്ചയിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. വീര്യം കുറഞ്ഞ മദ്യം വിൽക്കാൻ സർക്കാർ അനുമതി നൽകിയിരുന്നില്ല നടപ്പിലായാൽ പുതിയ വിഭാഗത്തെ ഇതിലക്ക് ആകർഷിക്കും. ഇതുവരെയും കുടിക്കാത്തവരും കുടിക്കാൻ തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.Also Read: സ്ത്രീ സുരക്ഷാ പദ്ധതി ഉപേക്ഷിക്കുന്നു; നിയമസഭയിൽ സൂചന നൽകി മുഖ്യമന്ത്രി വിഡി സതീശൻവീര്യം കുറഞ്ഞ മദ്യത്തിന് നികുത് കുറച്ചതിൽ മന്ത്രിസഭയിൽ തന്നെ അഭിപ്രായവ്യത്യാസമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മന്ത്രിസഭ അറിഞ്ഞില്ല എന്നതാണ് വിവരമെന്നും കോൺഗ്രസിൽ തന്നെ എതിരഭിപ്രായം ഉയർന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സുധീരൻ എതിർപ്പുമായി രംഗത്തെത്തിയെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ തീരുമാനത്തിൽ നിന്ന് പിന്മാറണമെന്നും ഈ നടപടി പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.The post മദ്യത്തിന്റെ നികുതിയിളവ്; വീര്യം കുറഞ്ഞ മദ്യം വിൽക്കാൻ കഴിഞ്ഞ സർക്കാർ അനുമതി നൽകിയിരുന്നില്ലെന്ന് കെ.എൻ ബാലഗോപാൽ appeared first on Kairali News | Kairali News Live.