മിഡില്‍ ഈസ്റ്റിലേക്ക് നിരവധി തൊഴില്‍ അവസരങ്ങളുമായി ലുലുഗ്രൂപ്പ്. വിവിധ തസ്തികകളിലേക്കുള്ള വാക്ക്-ഇൻ ഇന്റർവ്യൂ കേരളത്തിൽ വെച്ച് നടത്തും. കാഷ്യര്‍, സെയില്‍സ്മാന്‍, ബുച്ചര്‍, ഫിഷ് മോംഗര്‍, കുക്ക്, സെക്യൂരിറ്റി, ഇലക്ട്രീഷ്യന്‍, ബേക്കേഴ്സ്, മലബാര്‍ സ്നാക്ക് മേക്കര്‍, വാന്‍ സെയില്‍സ്മാന്‍, ഹെവി, ലൈറ്റ് വെഹിക്കിള്‍ ഡ്രൈവര്‍ തസ്തികകളിലേക്ക് ആണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്. പുരുഷ ഉദ്യോഗാർത്ഥികൾക്കാണ് അവസരം.കേരളത്തിലെ മൂന്ന് പ്രധാന കേന്ദ്രങ്ങളിലാണ് നേരിട്ടുള്ള അഭിമുഖം നടക്കുക. വിശദമായ ബയോഡേറ്റയ്ക്കൊപ്പം പാസ്പോര്‍ട്ടിന്റെ കളര്‍കോപ്പി, വിദ്യഭ്യാസ സര്‍ട്ടിഫിക്കറ്റിന്റെ അസല്‍ കോപ്പിയും പകര്‍പ്പും, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവയുമായിട്ടാകണം അപേക്ഷകര്‍ എത്താൻ.പ്ലസ് ടു യോഗ്യതയുള്ള 20നും 28നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് സെയില്‍സ്മാന്‍, കാഷ്യര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം. ഗാര്‍മെന്റ്, സാരി, ഫുട് വെയര്‍, ഇലക്ട്രോണിക്സ്, ഹൗസ്ഹോള്‍ഡ്, സൂപ്പര്‍മാര്‍ക്കറ്റ് മേഖലയില്‍ പരിചയസമ്പന്നരായവര്‍ക്ക് മുൻഗണന ഉണ്ടായിരിക്കും. യു.എ.ഇ അല്ലെങ്കില്‍ കെ.എസ്.എയിലെ വാലിഡായ ഡ്രൈവിങ്ങ് ലൈസന്‍സുള്ളവര്‍ക്ക് ഹെവി, ലൈറ്റ് ഡ്രൈവര്‍ തസ്തികകളിലേക്ക് അപേക്ഷിക്കാം.ALSO READ: അടിയന്തരാവസ്ഥ ഒൻപതാം ക്ലാസ് പാഠപുസ്തകത്തിൽ ഉൾപ്പെടുത്തി എൻസിഇആർടിഅഭിമുഖ തീയതികളും കേന്ദ്രങ്ങളും അറിയാംആലപ്പുഴ – ജൂൺ 30ആലപ്പുഴ കെ.എസ്.ബി.സി റോഡിലുള്ള കല്യാണി ഓഡിറ്റോറിയത്തിൽ ജൂൺ 30 ചൊവ്വാഴ്ച രാവിലെ 9 മുതൽ വൈകിട്ട് 3 വരെകോട്ടക്കല്‍ – ജൂലൈ 2മലപ്പുറം ജില്ലയിലെ കോട്ടയ്ക്കലിലുള്ള പീയം ഓഡിറ്റോറിയത്തിൽ ജൂലൈ 2 വ്യാഴാഴ്ച രാവിലെ 9 മുതൽ വൈകിട്ട് 3 വരെകണ്ണൂർ – ജൂലൈ 4കണ്ണൂർ ജില്ലയിലെ താണ ദിനേശ് ഓഡിറ്റോറിയത്തിൽ ജൂലൈ 4 ശനിയാഴ്ച രാവിലെ 9 മുതൽ വൈകിട്ട് 3 വരെകൂടുതൽ വിവരങ്ങൾക്കായി +91 7594054655, +91 7593812223, +91 7593812225, എന്നീ നമ്പരുകളിൽ ബന്ധപ്പെടാം.The post ലുലു ഗ്രൂപ്പിൽ ജോലി വേണോ ? യുഎഇയിലും സൗദിയിലും അവസരങ്ങൾ, അഭിമുഖം കേരളത്തില് വെച്ച് appeared first on Kairali News | Kairali News Live.