മലപ്പുറത്തെ ജ്വല്ലറിയില്‍ നിന്നും 19 ലക്ഷത്തിന്റെ ആഭരണങ്ങള്‍ കവര്‍ന്ന അന്തര്‍ സംസ്ഥാന മോഷ്ടാവ് പിടിയില്‍; അറസ്റ്റിലാകുന്നത് മറ്റൊരു കവര്‍ച്ചക്ക് പദ്ധതിയിടുന്നതിനിടെ

Wait 5 sec.

മലപ്പുറം |  വണ്ടൂര്‍ തരംഗിണി സില്‍വര്‍ ജൂവലറിയില്‍നിന്ന് 19 ലക്ഷം രൂപയുടെ വെള്ളി ആഭരണങ്ങളും പതിനായിരത്തോളം രൂപയും കവര്‍ന്ന കേസിലെ പ്രതി മറ്റൊരു കവര്‍ച്ച ആസൂത്രണം ചെയ്യുന്നതിനിടെ പിടിയില്‍. അന്തഃസംസ്ഥാന മോഷ്ടാവ് ജോസ് മാത്യു (56) എന്ന എരുമാട് ജോസ് ആണ് അറസ്റ്റിലായത്. ഗൂഡല്ലൂര്‍ എരുമാട് സ്വദേശിയായ ഇയാളെ പ്രത്യേക അന്വേഷണസംഘം കളമശ്ശേരിയില്‍നിന്നാണ് പിടികൂടിയത്കഴിഞ്ഞ മേയ് 20-ന് ജൂവലറിയുടെ പുറകുവശത്തെ ചുമര്‍ കുത്തിത്തുറന്ന് അകത്തുകയറിയ പ്രതി ഏഴ് കിലോഗ്രാമിലധികം വെള്ളി ആഭരണങ്ങളാണ് കവര്‍ന്നത്. കടയിലെ സിസിടിവ ദൃശ്യങ്ങളും വിവിധ സ്ഥലങ്ങളില്‍നിന്നുള്ള ക്യാമറാ ദൃശ്യങ്ങളും പരിശോധിച്ചാണ് പോലീസ് പ്രതിയിലേക്കെത്തുന്നത്. കവര്‍ച്ചയ്ക്കുശേഷം  ആഭരണങ്ങള്‍ വിറ്റ് ലഭിച്ചപണം ഉപയോഗിച്ച് ആഡംബര ജീവിതം നയിച്ചുവരികയായിരുന്നു പ്രതി. തമിഴ്‌നാട്ടിലും എറണാകുളം, മലപ്പുറം, കോഴിക്കോട് ജില്ലകളിലുമായി 150-ഓളം കവര്‍ച്ചക്കേസുകളില്‍ പ്രതിയാണിയാളെന്നും പോലീസ് അറിയിച്ചു.ആഭരണങ്ങള്‍ വിറ്റ് ലഭിച്ച തുകയും നേരത്തെ നടത്തിയ മോഷണങ്ങളില്‍ നിന്നും ലഭിച്ച തുകയുമടക്കം 70 ലക്ഷത്തോളം രൂപ പ്രതി വിവിധ ഓഹരി വിപണികളില്‍ നിക്ഷേപിച്ചതായും കണ്ടെത്തിയിട്ടുണ്ട്.ആഡംബര ഹോട്ടലുകളില്‍ താമസിച്ചുവന്ന പ്രതി വിലപിടിപ്പുള്ള മദ്യം, വിലകൂടിയ മൊബൈല്‍ ഫോണ്‍, ബ്രാന്‍ഡഡ് കമ്പനിയുടെ വസ്ത്രങ്ങള്‍ തുടങ്ങിയവയൊക്കെയാണ് ഉപയോഗിച്ചിരുന്നത്.എറണാകുളം പറവൂരിലെ പ്രമുഖ ജൂവലറിയില്‍ കവര്‍ച്ചയ്ക്ക് പദ്ധതിയിടുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്. ഒട്ടേറെ ആയുധങ്ങള്‍ ഇയാളില്‍നിന്ന് കണ്ടെടുത്തിട്ടുണ്ട്.#MalappuramTheft #JewelleryRobbery #KeralaPolice #InterStateThief #CrimeNewsKerala #Wandoor #KalamasseryContent Highlights: An inter-state thief was arrested for stealing silver jewelry worth 19 lakh rupees from a shop in Malappuram. The police captured the suspect in Kalamassery while he was planning a new robbery in Paravur. Investigations revealed he invested seventy lakh rupees from various thefts into the stock market.