ഫീസ് വർധനയുമായി ബന്ധപ്പെട്ട് സെക്രട്ടറിയേറ്റിലേക്ക് നടത്തിയ സമരത്തിനിടെ എസ്എഫ്ഐ പ്രവർത്തക‍ർ ബ്ലേഡ് കൊണ്ടുവന്നുവെന്നത് വ്യാജപ്രചാരണമാണെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ്. തെളിവ് പുറത്തുവിട്ടാൽഎസ്എഫ്ഐ പൊതുസമൂഹത്തോട് മാപ്പ് പറയുമെന്നും അദ്ദേഹം പറഞ്ഞു. യാതൊരു തെളിവുമില്ലാതെ മാധ്യമങ്ങൾ വ്യാജവാർത്ത നൽകിയെന്നും ബ്ലേഡ് എങ്ങനെ വന്നു എന്നതിൽ സമഗ്രമായ അന്വേഷണം വേണമെന്നും സഞ്ജീവ് ആവശ്യപ്പെട്ടു. ഇന്ന് രാവിലെ മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടയിലാണ് നേതാവ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. പൊലീസാണ് സമരത്തെ നേരിടാൻ ബ്ലേഡ് കൊണ്ടു വന്നതെന്നും അദ്ദേഹം പറഞ്ഞു.also read:‘അഡ്ഹോക്ക് കമ്മിറ്റി യോഗം ഇന്നലെ ചേർന്നു’, താരസംഘടന ‘അമ്മ’യിൽ നിന്ന് രാജിവെച്ചവരെ തിരിച്ചെത്തിക്കുമെന്ന് രമേശ് പിഷാരടിസമരത്തിനിടെ പൊലീസ് ബ്ലേഡുപയോഗിച്ച് വിദ്യാർത്ഥികളുടെ ശരീരം കീറി വലിച്ചെന്നും സഞ്ജീവ് നേരത്തെ പ്രതികരിച്ചിരുന്നു. സെക്രട്ടറിയറ്റിലേക്ക് എസ്എഫ്ഐസംഘടിപ്പിച്ച വിദ്യാർത്ഥി മാർച്ചിനെ നേരിടാൻ ജലപീരങ്കിയും, ലാത്തിയും, ഗ്രനേഡും പോരാഞ്ഞിട്ട് ബ്ലേഡ് ഉപയോഗിച്ച് വിദ്യാർത്ഥികളുടെ ശരീരം കീറി വലിച്ചാണ് സമരത്തെ പോലീസ് നേരിട്ടതെന്നാണ് സഞ്ജീവ് അന്ന് പറഞ്ഞത്. അതോടൊപ്പം പൊലീസ് ആക്ടിനു വിരുദ്ധമായി മനുഷ്യത്വ രഹിതമായി എസ്.എഫ്.ഐ യുടെ വനിത പ്രവർത്തകരെ ലാത്തി കൊണ്ട് മർദ്ധിക്കുകയും ബൂട്ടിട്ട് ചവിട്ടുകയും ചെയ്തു.The post ‘ബ്ലേഡുമായി എസ്എഫ്ഐക്കാർ സമരം ചെയ്തുവെന്നത് വ്യാജപ്രചാരണം’; സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് പി എസ് സഞ്ജീവ് appeared first on Kairali News | Kairali News Live.