സ്‌കൂള്‍ വിദ്യാര്‍ത്ഥിയുടെ വാട്ടര്‍ബോട്ടിലില്‍ വാറ്റ് ചാരായം; കുട്ടിയെ രണ്ടാനച്ഛന്‍ കാരിയറായി ഉപയോഗിച്ചെന്ന് പോലീസ്

Wait 5 sec.

കോഴിക്കോട്| കോഴിക്കോട് താമരശ്ശേരിയില്‍ സ്‌കൂളില്‍ വാറ്റ് ചാരായവുമായെത്തിയെ വിദ്യാര്‍ത്ഥിയെ രണ്ടാനച്ഛന്‍ കാരിയറായി ഉപയോഗിച്ചെന്ന് പോലീസ്. രഹസ്യകേന്ദ്രങ്ങളില്‍ നിന്ന് മദ്യം കടത്താന്‍ തന്നെ ഉപയോഗിച്ചുവെന്നാണ് കുട്ടി പോലീസിന് നല്‍കിയ മൊഴി. രണ്ടാനച്ഛന്‍ കുട്ടിയെ ക്രൂരമായി ഉപദ്രവിച്ചിരുന്നു. പരാതിയെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം കുട്ടിയുടെ സംരക്ഷണം പോലീസ് ഏറ്റെടുത്തിരുന്നു. എന്ത് പ്രശ്നമുണ്ടായാലും പോലീസിനെ അറിയിക്കണമെന്ന് പറഞ്ഞ് കുട്ടിക്ക് നമ്പര്‍ ഉള്‍പ്പെടെ നല്‍കിയിരുന്നു.കഴിഞ്ഞ ദിവസമാണ് സ്‌കൂള്‍ വിദ്യാര്‍ത്ഥിയുടെ വാട്ടര്‍ബോട്ടിലില്‍ അധ്യാപകര്‍ വാറ്റ് ചാരായം കണ്ടെത്തിയത്. മറ്റൊരു വിദ്യാര്‍ത്ഥിയാണ് വാറ്റുചാരായം എത്തിച്ച് നല്‍കിയത്. രണ്ട് വിദ്യാര്‍ത്ഥികളെയും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. വിദ്യാര്‍ത്ഥിയുടെ വീടിന് സമീപത്തെ തോട്ടത്തില്‍ നിന്നും 56 കുപ്പി വാറ്റ് ചാരായം പോലീസ് പിടികൂടുകയും ചെയ്തു. ഇത് 28 ലിറ്റര്‍ വാറ്റ് ചാരായമുണ്ടാകും. വിദ്യാര്‍ത്ഥി 500 എംഎല്‍ ബോട്ടിലുകളിലാണ് ചാരായം എത്തിക്കുന്നത്. ഇതില്‍ നിന്ന് വാട്ടര്‍ ബോട്ടിലുകളിലായാണ് മറ്റ് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയിരുന്നത്.സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി പിടിഎ പ്രസിഡന്റ് രംഗത്തെത്തി. സ്‌കൂളിലേക്ക് വിദ്യാര്‍ത്ഥി മദ്യവുമായെത്തുന്നത് മൂന്നാമത്തെ തവണയാണെന്നും ഇത് സഹപാഠികള്‍ക്ക് നല്‍കുകയാണ് ലക്ഷ്യമെന്നും പിടിഎ പ്രസിഡന്റ് പറഞ്ഞു. സ്‌കൂളിലെ ഇടവേള സമയങ്ങളിലാണ് കുട്ടികള്‍ മദ്യം കഴിച്ചിരുന്നത്. ചിലര്‍ എതിര്‍ത്തതോടെയാണ് സംഭവം പുറത്തറിഞ്ഞതെന്നും അഞ്ചുപേരോളം മദ്യം കഴിച്ചിരുന്നെന്നും പിടിഎ പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു.അതേസമയം, സംസ്ഥാനത്താകെയുള്ള സ്‌കൂളുകളിലെ ലഹരിവിരുദ്ധ ക്ലബ്ബുകളുടെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുമെന്ന് എക്‌സൈസ് മന്ത്രി എം ലിജു പറഞ്ഞു. സ്‌കൂളില്‍ ചെന്ന് വിദ്യാര്‍ത്ഥികളോട് എന്ത് സംസാരിക്കണം എന്നതടക്കം കാര്യങ്ങള്‍ സംബന്ധിച്ച ഗൈഡ്ലൈന്‍ തയാറാക്കുമെന്നും ലഹരിവിരുദ്ധ ക്ലബ്ബുകളുടെ പ്രവര്‍ത്തനം ശക്തമാക്കുക എന്നതാണ് പ്രധാന ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി. വീടുകളില്‍ ചെന്നുള്ള അവബോധ കാമ്പെയ്നുകള്‍ ഉള്‍പ്പെടെ പരിഗണനയിലാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.Content Highlights:A student caught with arrack at a Thamarassery school was used as a carrier by his stepfather. Police seized 56 bottles of illicit liquor near the student’s house following the incident. Excise Minister M Liju announced plans to strengthen anti-drug clubs and awareness campaigns in schools.