‘വീര്യം കുറഞ്ഞ മദ്യത്തിന് നിർവചനം വേണം’; വി ഡി സതീശന്റെ ഇരട്ടത്താപ്പ് കേരളം ചർച്ച ചെയ്യുകയാണെന്ന് ​ഗോവിന്ദൻ മാസ്റ്റർ

Wait 5 sec.

മുഖ്യമന്ത്രി വി ഡി സതീശന്റെ ഇരട്ടത്താപ്പ് കേരളം ചർച്ച ചെയ്യുകയാണെന്ന് സിപിഎഐം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ മാസ്റ്റ‌‍ർ. വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതിളവുമായി ബന്ധപ്പെട്ട് വി ഡി സതീശൻ നടത്തിയ ന്യായീകരണങ്ങൾക്ക് മറുപടി പറയുകയായിരുന്നു ​ഗോവിന്ദൻ മാസ്റ്റർ. മുഖ്യമന്ത്രിയുടെ ഇരട്ടത്താപ്പ് കേരളം ചർച്ച ചെയ്യുകയാണെന്നും താൻ മന്ത്രിയായിരുന്ന സമയത്ത് എന്തോ വഴിവിട്ട കാര്യം ചെയ്തു എന്നാണ് സതീശൻ പറയുന്നതെന്നും ​ഗോവിന്ദൻ മാസ്റ്റർ മാധ്യമങ്ങളോട് പറഞ്ഞു.also read:ഏഴാം ക്ലാസുകാരനെ മുട്ടിൽ നിർത്തിച്ച് കാലിൽ ചവിട്ടി മർദ്ദിച്ചു, ഇടുക്കിയിലെ സർക്കാ‌‍ർ സ്കൂളിനെതിരെ ​ഗുരുതര പരാതിവീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിച്ച് കർഷകരെ സഹായിക്കാനാണ് എൽഡിഎഫ് ശ്രമിച്ചത്. കശുമാങ്ങ ഉൾപ്പെടെയുള്ള കാർഷിക ഉൽപ്പന്നങ്ങളിൽ നിന്ന് വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിക്കുക എന്നതായിരുന്നു ഉദ്ദേശിച്ചത്.വീര്യം കുറഞ്ഞ മദ്യത്തിന് നിർവചനം വേണം.വിൽക്കുന്നതിനെ സംബന്ധിച്ചോ ഇടതുപക്ഷം ചർച്ച ചെയ്തിട്ടില്ലെന്നും ​ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.The post ‘വീര്യം കുറഞ്ഞ മദ്യത്തിന് നിർവചനം വേണം’; വി ഡി സതീശന്റെ ഇരട്ടത്താപ്പ് കേരളം ചർച്ച ചെയ്യുകയാണെന്ന് ​ഗോവിന്ദൻ മാസ്റ്റർ appeared first on Kairali News | Kairali News Live.