മുട്ടില്‍ നിര്‍ത്തിയശേഷം കാലില്‍ ചവിട്ടി, ചൂരലുകൊണ്ട് പല പ്രാവശ്യം അടിച്ചു; അധ്യാപകന്‍ ഏഴാം ക്ലാസുകാരനെ ക്രൂരമായി മര്‍ദിച്ചെന്ന് പരാതി

Wait 5 sec.

ഇടുക്കി| ഇടുക്കി അണക്കര സര്‍ക്കാര്‍ സ്‌കൂളില്‍ ഏഴാം ക്ലാസുകാരനെ അധ്യാപകന്‍ മര്‍ദിച്ചതായി പരാതി. മുട്ടില്‍ നിര്‍ത്തിച്ച ശേഷം കാലില്‍ ചവിട്ടിയെന്നും ചൂരല്‍ കൊണ്ട് നിരവധി തവണ അടിച്ചെന്നും കുട്ടി പറയുന്നു. കുട്ടി വണ്ടന്‍മേട് സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടി. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ വണ്ടന്‍മേട് പോലീസ് അന്വേഷണം ആരംഭിച്ചു.സംഭവം അന്വേഷിക്കുമെന്ന് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു. ക്ലാസ്സിലുണ്ടായിരുന്ന കുട്ടികളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കാന്‍ പിടിഎ കമ്മിറ്റി അംഗങ്ങള്‍ ഇന്ന് സ്‌കൂളില്‍ എത്തും.ഇന്നലെ ഉച്ച കഴിഞ്ഞാണ് സംഭവമുണ്ടായത്. തമിഴ് മീഡിയത്തില്‍ പഠിക്കുന്ന കുട്ടിയെ ശിവകുമാര്‍ എന്ന അധ്യാപകന്‍ മര്‍ദിച്ചെന്നാണ് പരാതി. വടി ഒടിയുന്നതു വരെ തന്നെ അടിച്ചെന്ന് കുട്ടി പറയുന്നു.എന്നാല്‍ ക്ലാസ്സില്‍ ഓടിനടന്ന കുട്ടിയോട് അടങ്ങിയിരിക്കാനും പുസ്തകം വായിക്കാനും ആവശ്യപ്പെട്ടപ്പോള്‍ കുട്ടി തന്നെ കളിയാക്കി കൊണ്ട് പുറത്തേക്ക് ഓടിയെന്നാണ് അധ്യാപകന്‍ പറയുന്നത്. പുറത്തേക്ക് ഓടിയ കുട്ടിയെ തിരിച്ചുവിളിച്ചു കൊണ്ടുവന്ന് മുട്ടിന് താഴെ ചൂരലു കൊണ്ട് രണ്ടടി കൊടുക്കുക മാത്രമാണ് ചെയ്തതെന്നാണ് അധ്യാപകന്റെ വിശദീകരണം.Content Highlights:An investigation has been launched after a seventh-standard student was allegedly assaulted by a teacher at Anakara Government School in Idukki. The victim claimed the teacher beat him repeatedly with a cane and stamped on his leg. The Vandanmedu police registered a case following the child’s statement.