തൊടുപുഴ | കഞ്ചാവും സിറിഞ്ചും വേദനസംഹാരി ഗുളികകളുമായി രണ്ട് യുവാക്കള്‍ പിടിയില്‍. ഇടുക്കി നെടുങ്കണ്ടം സ്വദേശികളായ ഫ്രാന്‍സിസ്, അന്‍സില്‍ എന്നിവരാണ് അറസ്റ്റിലായത്. ലഹരിക്കായി വേദനസംഹാരി ഗുളികകള്‍ ലായനിയില്‍ ലയിപ്പിച്ച് ഇന്‍ജെക്ട് ചെയ്തിരുന്നതായി പ്രതികള്‍ പോലീസിന് മൊഴി നല്‍കി ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി ഇന്നലെ രാത്രി സംശയകരമായി കണ്ട ഇവരുടെ രണ്ട് ബൈക്കുകള്‍ പരിശോധിച്ചപ്പോഴാണ് കവറില്‍ കഞ്ചാവും സിറിഞ്ചും മരുന്നുകളും കണ്ടെടുത്തതെന്ന് നെടുങ്കണ്ടം എസ്ഐ ലിജോ പി മാണി പറഞ്ഞു. പിടിച്ചെടുത്തത് ഷെഡ്യൂള്‍ഡ് ഡ്രഗ്സ് ആണോയെന്ന് പരിശോധിച്ചു വരികയാണ്. കഞ്ചാവ് ഇവര്‍ വില്‍പ്പനയ്ക്കായി കൊണ്ടുവന്നതാണെന്നും പോലീസ് പറഞ്ഞു. ഉമ്മാക്കട ഭാഗത്ത് പരിശോധന നടത്തുന്നതിനിടെയാണ് ഇവര്‍പിടിയിലാകുന്നത്. ഇവരില്‍ നിന്നും 60 മരുന്ന് സ്ട്രിപ്പുകളും, സിറിഞ്ചുകളും, ഗുളികകള്‍ പൊടിച്ച് കലക്കുന്നതിനുള്ള ഗ്ലാസും കണ്ടെടുത്തിട്ടുണ്ട്.Content Highlights: Under the Operation Thoofan anti-drug drive, two youths from Nedumkandam were arrested with ganja, syringes, and painkiller tablets. The accused confessed to dissolving and injecting the tablets for drug abuse. The police seized sixty medicine strips, syringes, and mixing glasses during the raid.