ഇന്ത്യയിൽ ആപ്പിൾ മാക്ബുക്ക്, ഐപാഡ് മോഡലുകളുടെ വില വർധിപ്പിച്ചു. വിലവർദ്ധനവ് വരാനിരിക്കുകയാണെന്നും അത് ഒഴിവാക്കാനാവാത്തതാണെന്നും കഴിഞ്ഞയിടയ്ക്ക് ആപ്പിൾ സിഇഒ ടിം കുക്ക് പറഞ്ഞിരുന്നു. ഇതിന് പിന്നാലെ ആണ് വില വർധനവ്. ആഗോള വിതരണ ശൃംഖലയിൽ മെമ്മറി ഘടകങ്ങളുടെ വില വർദ്ധിക്കുന്നതാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്.1,19,900 രൂപയ്ക്ക് ലോഞ്ച് ചെയ്ത എം5 ചിപ്പോടുകൂടിയ മാക്ബുക്ക് എയർ ഇപ്പോൾ 1,49,900 രൂപയ്ക്കാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. 30,000 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. 1,44,900 രൂപയ്ക്ക് പ്രഖ്യാപിച്ചിരുന്ന 15 ഇഞ്ച് മാക്ബുക്ക് എയർ വകഭേദത്തിന്റെ വില 1,79,900 രൂപ ആയി. 35,000 രൂപ ആണ് ഇവിടെ കൂടിയിരിക്കുന്നത്. എം5 ചിപ്പും 16 ജിബി റാമുമുള്ള 14 ഇഞ്ച് മാക്ബുക്ക് പ്രോയുടെ വില 1,69,900 രൂപയിൽ നിന്ന് 2,39,900 രൂപയായി മാറി. 70,000 രൂപയുടെ വലിയ വർധനവാണ് ഇവിടെ ഉണ്ടായിരിക്കുന്നത്.കമ്പനിയുടെ ഏറ്റവും ബജറ്റ് ഫ്രണ്ട്ലി ലാപ്ടോപ്പ് ഓപ്ഷനായി അവതരിപ്പിച്ച മാക്ബുക്ക് നിയോയ്ക്കും 10,000 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. മാക്ബുക്ക് പ്രോയുടെ (14 ഇഞ്ച്) എം5 മാക്സ് മോഡലിന് ഒരു ലക്ഷം രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്.ALSO READ: വീടിന് വേണ്ടി പുതിയ സിസിടിവി ക്യാമറ വാങ്ങാൻ പോവുകയാണോ? എന്നാൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കുകപുതിയ വില അറിയാംമാക്ബുക്ക് എയർ 13 ഇഞ്ച് (എം5): ലോഞ്ച് വില – 1,19,900 രൂപ, പുതിയ വില 1,49,900 രൂപ (വർദ്ധനവ് 30,000 രൂപ)മാക്ബുക്ക് എയർ 15 ഇഞ്ച്: ലോഞ്ച് വില 1,44,900 രൂപ, ഇപ്പോൾ 1,79,900 രൂപ (വർദ്ധനവ് 35,000 രൂപ)മാക്ബുക്ക് പ്രോ 14 ഇഞ്ച് (എം5, 16 ജിബി റാം): 1,69,900 രൂപയിൽ നിന്ന് 2,39,900 രൂപ (വർദ്ധനവ് 70,000 രൂപ)മാക്ബുക്ക് നിയോ: 69,900 രൂപയിൽ നിന്ന് 79,900 രൂപ വരെ, ഇപ്പോൾ 10,000 രൂപ കൂടുതൽമാക്ബുക്ക് പ്രോ 14 ഇഞ്ച് (എം5 മാക്സ് വകഭേദം): 1,00,000 രൂപ വർദ്ധിപ്പിച്ചുഐപാഡ് എയർ 11 ഇഞ്ച് (എം4): 64,900 രൂപയിൽ നിന്ന് ഇപ്പോൾ 89,900 രൂപഐപാഡ് പ്രോ (256 ജിബി, എം5): 99,990 രൂപയിൽ നിന്ന് ഇപ്പോൾ 1,39,900 രൂപThe post ആപ്പിളിൽ തൊട്ടാൽ ഇനി കൈ പൊള്ളും; മാക്ബുക്ക്, ഐപാഡ് മോഡലുകളുടെ വില ഇന്ത്യയിൽ വർധിപ്പിച്ചത് ഒരു ലക്ഷം വരെ appeared first on Kairali News | Kairali News Live.