ഓർമകളിൽ കാവാലം; ആധുനിക നാടകവേദിയെ നവീകരിച്ച നാടകാചാര്യൻ

Wait 5 sec.

ഇന്ന് ജൂൺ 26, കാവാലം നാരായണപണിക്കരുടെ ഓർമദിനം. നാടകകൃത്ത്, കവി, ഗാനരചയിതാവ്, സംവിധായകന്‍, സൈദ്ധാന്തികന്‍ കാവാലത്തിന് വിശേഷണങ്ങൾ ഏറെയാണ്. മലയാള നാടകവേദിയെ നവീകരിച്ച ആചാര്യനെന്ന് അദ്ദേഹത്തെ വിളിക്കാം. കേരള സംഗീതനാടക അക്കാദമിയുടെ അധ്യക്ഷനായും സേവനമനുഷ്ഠിച്ചിട്ടുള്ള അദ്ദേഹം അഞ്ചു പതിറ്റാണ്ട് കാലം മലയാളത്തിന്റെ സാംസ്‌കാരിക മണ്ഡലത്തില്‍ ജ്വലിച്ചുനിന്നു.കലയിലും നിയമത്തിലും ബിരുദം നേടിയിട്ടുണ്ട് കാവാലം. ആലപ്പുഴ ജില്ലാ കോടതിയില്‍ കുറച്ചുകാലം അഭിഭാഷകനായി പ്രവ‌ർത്തിച്ച ശേഷമാണ് കലാരം​ഗത്ത് ചുവടുറപ്പിക്കുന്നത്. എന്നാൽ ചെറുപ്പം മുതൽതന്നെ കവിതകളെ അദ്ദേഹം കൂടെക്കൂട്ടി, അന്നുതൊട്ടേ കവിതയെഴുത്തും തുടങ്ങിയിരുന്നു.സംഗീതത്തിലും നാടകത്തിലും പരീക്ഷണങ്ങള്‍ നടത്താനും പുതിയ വഴികള്‍ വെട്ടിത്തെളിക്കാനും അദ്ദേഹം എന്നും ശ്രമിച്ചു. അദ്ദേഹത്തിന്റെ കവിതകൾ ​ഗ്രാമീണ ഭാഷാശിലികളാൽ സമ്പന്നമാണ്. കേരളത്തിലെ നാടോടി കലകളിലും ക്ലാസിക്കല്‍ കലകളിലും ഗവേഷണം നടത്തിയിട്ടുള്ള കാവാലം അതിന്റെ ആഴങ്ങളും അന്തസത്തയും തന്റെ സൃഷ്ടികൾക്കും പകർന്നുനൽകി.കണ്ണീര്‍ മങ്ക, പ്രേമരശ്മി, കാവാലം കവിതകള്‍, കലിസന്തരണം എന്നിവ കാവാലത്തിന്റെ കവിതാ സമാഹാരങ്ങളാണ്. കാവാലത്തിന്റെ ലളിത​ഗാനങ്ങൾ ഒരു കാലത്തുണ്ടാക്കിയ ഓളം ചെറുതല്ല. ആകാശവാണിയിൽ ആ പാട്ടുകൾ മുഴങ്ങിക്കേൾക്കാൻ എത്രയോ കാതുകൾ അന്ന് കൊതിച്ചിരിക്കുന്നു.Also Read: അടൂർ ഗോപാലകൃഷ്ണൻ – മമ്മൂട്ടി വിസ്മയം ‘പദയാത്ര’യുടെ സെൻസറിംഗ് കഴിഞ്ഞുസംസ്കൃത ഭാഷയില്‍ പണ്ഡിതനായിരുന്നു കാവാലം. ‘സോപാനം’ എന്ന നാടകവേദിയുടെ സ്ഥാപക ഡയറക്ടറായിരുന്ന അദ്ദേഹം വിവിധ നൃത്ത-സംഗീത രൂപങ്ങളിലൂടെ നാടകത്തിന് ഒരു പുത്തൻ ഭാവുകത്വവും വഴിയും കണ്ടെത്താൻ ശ്രമിച്ചു. നാടോടി, ഗോത്ര, ക്ലാസിക്കല്‍ കലാരൂപങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള കേന്ദ്രം കൂടിയായിരുന്നു സോപനം.‘രതിനിര്‍വേദം’ എന്ന ചിത്രത്തിനായി ഗാനങ്ങള്‍ എഴുതിക്കൊണ്ടാണ് കാവാലം സിനിമാരംഗത്തേക്ക് കടന്നുവരുന്നത്. പിന്നീട് ‘വാടകയ്‌ക്കൊരു ഹൃദയം, തമ്പ്, കുമ്മാട്ടി, തമ്പുരാട്ടി’ തുടങ്ങിയ സിനിമകൾക്ക് ഗാനരചന നടത്തി. കാവാലത്തിന്റെ ‘അവനവന്‍ കടമ്പ, ദൈവത്താര്‍, തിരുവാഴിത്താന്‍, ഒറ്റയാന്‍, കരിംകുട്ടി, തെയ്യത്തെയ്യം, പോരനാടി, ജാബാല സത്യകാമന്‍, കല്ലുരുട്ടി, കരിവേഷം’ എന്നിവയെല്ലാം ഏറെ പ്രശസ്തമാണ്. ജി. അരവിന്ദന്‍ ‘അവനവന്‍ കടമ്പ’ എന്ന നാടകത്തിന് പിന്നീട് ചലച്ചിത്രഭാഷ്യവും നൽകിയിരുന്നു.2007ല്‍ രാജ്യം പദ്മഭൂഷണ്‍ നല്‍കി ആദരിച്ച കാവാലം വാര്‍ധക്യ സഹജമായ അസുഖത്തെ തുടർന്ന് 2016 ജൂണ്‍ 26 ന് തന്റെ 88-ാമത്തെ വയസിൽ വിട പറഞ്ഞു. മലയാള സാംസ്കാരികരം​ഗത്ത് നികത്താനാകാത്ത വിടവ് ബാക്കിയാക്കി ആയിരുന്നു ആ മടക്കം.The post ഓർമകളിൽ കാവാലം; ആധുനിക നാടകവേദിയെ നവീകരിച്ച നാടകാചാര്യൻ appeared first on Kairali News | Kairali News Live.