ലോസ്എഞ്ചൽസ്: ഫിഫ ലോകകപ്പ് 2026-ലെ ഗ്രൂപ്പ് ഡിയിൽനിന്ന് ആതിഥേയരായ അമേരിക്കയും ഓസ്ട്രേലിയയും നോക്കൗട്ട് റൗണ്ടിലേക്ക് യോഗ്യത ഉറപ്പാക്കി. ആവേശകരമായ അവസാന റൗണ്ട് പോരാട്ടങ്ങളിൽ ഓസ്ട്രേലിയ, പരാഗ്വേയെ ഗോൾരഹിത സമനിലയിൽ തളച്ചപ്പോൾ, തുർക്കിയോട് അട്ടിമറി നേരിട്ടെങ്കിലും ആദ്യ രണ്ട് മത്സരങ്ങൾ ജയിച്ച കരുത്തിൽ അമേരിക്ക അടുത്ത ഘട്ടത്തിലേക്ക് കടക്കുകയായിരുന്നു. 3-2 എന്ന സ്കോറിനാണ് തുർക്കി അമേരിക്കയെ അട്ടിമറിച്ചത്. അമേരിക്കയ്ക്കുവേണ്ടി സെബാസ്റ്റ്യൻ ബെറാൾട്ടറും(49′), ഓസ്റ്റൻ ട്രസ്റ്റിയും(3′) ലക്ഷ്യം കണ്ടു. മറുവശത്ത് ഇഞ്ചുറി ടൈമിന്‍റെ എട്ടാം മിനിട്ടിൽ കാൻ അയ്ഹാൻ, ഓർകുൻ കൊകു(31), അർഡ ഗുള്ളർ (10′) എന്നിവരാണ് തുർക്കിയ്ക്കുവേണ്ടി ഗോളുകൾ നേടിയത്.ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച് യു.എസ്.എ ഇതിനകം തന്നെ ഗ്രൂപ്പ് ചാമ്പ്യന്മാരായി റൗണ്ട് ഓഫ് 32-ൽ എത്തിയിരുന്നു. എന്നാൽ അവസാന മത്സരത്തിൽ പരാഗ്വേയെ തളച്ചതോടെ ഗ്രൂപ്പിൽനിന്ന് രണ്ടാം സ്ഥാനക്കാരായി ഓസ്ട്രേലിയ നോക്കൗട്ടിലെത്തി. മികച്ച മൂന്നാം സ്ഥാനക്കാരായി പരാഗ്വേയെും റൗണ്ട് ഓഫ് 32-ൽ എത്താനുള്ള സാധ്യത ഏറെയാണ്.Also Read- ഫിഫ ലോകകപ്പ് 2026: ജർമനിയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് അട്ടിമറിച്ച് ഇക്വഡോർപരാഗ്വെയ്ക്കെതിരെ ഓസ്ട്രേലിയയുടെ ആധിപത്യംമത്സരം സമനിലയിൽ അവസാനിച്ചെങ്കിലും ഓസ്ട്രേലിയയാണ് പരാഗ്വേയ്ക്കെതിരെ ആധിപത്യം പുലർത്തിയത്. ആക്രമണത്തിലും പന്തടക്കത്തിലും മുന്നിട്ടുനിന്ന ഓസ്ട്രേലിയ പലതവണ ഗോളിന് അരികിലെത്തി. എന്നാൽ കിടയറ്റ പരാഗ്വേ പ്രതിരോധം ഗോൾ വഴങ്ങാതെ പിടിച്ചുനിൽക്കുകയായിരുന്നു. യുവതാരം നെസ്റ്റോറി ഇരൻകുണ്ടയെയും ക്രിസ്ത്യൻ വോൾപടോയെയും മുന്നിൽ നിർത്തിയായിരുന്നു ഓസ്ട്രേലിയയുടെ മുന്നേറ്റങ്ങൾ.Also Read- ഫിഫ ലോകകപ്പ് 2026: ട്യുണീഷ്യയെ തകർത്ത് നെതർലൻഡ്സ് നോക്കൗട്ട് റൗണ്ടിൽആദ്യപകുതിയിൽ ഓസ്ട്രേലിയയുടെ ആധിപത്യമായിരുന്നെങ്കിൽ രണ്ടാം പകുതിയിൽ പരാഗ്വേ ആക്രമണം ശക്തമാക്കി. എന്നാൽ മത്സരം സമനിലയിലാക്കിയാൽ അടുത്ത റൗണ്ടിലേക്ക് എത്താമെന്നതിനാൽ ഓസ്ട്രേലിയ ഗോൾ വഴങ്ങാതിരിക്കുന്നതിലാണ് ശ്രദ്ധ ചെലുത്തിയത്. സസ്പെൻഷനിലായ ക്യാപ്റ്റൻ മിഗുവേൽ അൽമിറോൺ ഇല്ലാതെ ഇറങ്ങിയ പരാഗ്വേ ബാക്ക്-ഫൈവ് പ്രതിരോധ തന്ത്രവുമായാണ് കളം നിറഞ്ഞത്.Also Read- ഫിഫ ലോകകപ്പ് 2026: സ്വീഡനെ സമനിലയിൽ തളച്ച് ജപ്പാൻ; നോക്കൗട്ടിൽ എതിരാളി ബ്രസീൽനിർഭയരായി തുർക്കിരണ്ട് മത്സരങ്ങളും തോറ്റ് ഇതിനോടകം ടൂർണമെന്‍റിൽനിന്ന് പുറത്തായ തുർക്കി, ഒന്നും നഷ്ടപ്പെടാനില്ലാത്തവരെ പോലെയാണ് അമേരിക്കയ്ക്കെതിരെ പന്ത് തട്ടിയത്. എന്നാൽ മറുവശത്ത് റൗണ്ട് ഓഫ് 32 ഉറപ്പിച്ചതിനാൽ പ്രമുഖ താരങ്ങൾക്ക് വിശ്രമം അനുവദിച്ചാണ് അമേരിക്ക പരിശീലകൻ മൗരീസിയോ പൊച്ചെറ്റിനോ ടീമിനെ അണിനിരത്തിയത്. കളിത്തട്ടുണർന്നയുടൻ മൂന്നാം മിനിട്ടിൽ ഓസ്റ്റൻ ട്രസ്റ്റിയുടെ ഗോളിൽ അമേരിക്ക മുന്നിലെത്തുകയായിരുന്നു.Also Read- ഫിഫ ലോകകപ്പ് 2026: ചരിത്രം കുറിച്ച് ഐവറി കോസ്റ്റ്; കുറസാവോയെ തകർത്ത് നോക്കൗട്ട് യോഗ്യത നേടിഎന്നാൽ വിട്ടുകൊടുക്കാൻ തുർക്കി ഒരുക്കമായിരുന്നില്ല. പത്താം മിനിട്ടിൽ ഗുള്ളറിലൂടെ അവർ ഒപ്പമെത്തി. ഹൈഡ്രേഷൻ ബ്രേക്കിന് ശേഷം 31ആം മിനിട്ടിൽ കൊക്കുവിലൂടെ തുർക്കി ലീഡ് എടുത്തതോടെ ലോസ്ഏഞ്ചൽസ് സ്റ്റേഡിയം നിശബ്ദമായി. എന്നാൽ രണ്ടാം പകുതിയുടെ തുടക്കത്തിൽ 49ആം മിനിട്ടിൽ ബെറാർട്ടറിലൂടെ അമേരിക്ക സമനില പിടിച്ചു. പിന്നീട് ഇരു ടീമുകളും സമനില പൂട്ട് പൊളിക്കാൻ ശ്രമിച്ചെങ്കിലും ഗോൾ അകന്നുനിന്നു. പക്ഷേ ഗ്യാലറികളെ ഞെട്ടിച്ചുകൊണ്ട് ഇഞ്ചുറി ടൈമിന്‍റെ എട്ടാം മിനിട്ടിൽ കാൻ അയ്ഹാൻ തുർക്കിയ്ക്കുവേണ്ടി ലക്ഷ്യം കാണുകയായിരുന്നു. ആദ്യ രണ്ട് മത്സരവും തോറ്റതിനാൽ ഈ ജയം തുർക്കിയ്ക്ക് ആശ്വാസം മാത്രമായി മറി.The post ലോകകപ്പ് ഗ്രൂപ്പ് ഡിയിൽ അമേരിക്കയ്ക്കൊപ്പം ഓസ്ട്രേലിയയും നോക്കൗട്ട് റൗണ്ടിൽ appeared first on Kairali News | Kairali News Live.