കുന്നംകുളത്തുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ 24കാരൻ രക്തം വാർന്ന് മരിച്ചു.വെള്ളറക്കാട് സ്വദേശി വാസുവിന്റെ മകൻ സുധീഷ് 24 ആണ് മരിച്ചത്. അക്കിക്കാവിൽ ഇന്ന് പുല‍ർച്ചെ 2.20 ഓടെയായിരുന്നു അപകടം. വാഹനങ്ങൾ കൊണ്ടുപോകുന്ന ഗുഡ്സ് ലോറി നിയന്ത്രണം വിട്ട് സുധീഷ് സഞ്ചരിച്ച സ്കൂട്ടറിൽ ഇടിക്കുകയായുരുന്നു.അപകടത്തിനുശേഷം ലോറി നിർത്താതെ പോയിരുന്നു.also read:ഏഴാം ക്ലാസുകാരനെ മുട്ടിൽ നിർത്തിച്ച് കാലിൽ ചവിട്ടി മർദ്ദിച്ചു, ഇടുക്കിയിലെ സർക്കാ‍ർ സ്കൂളിനെതിരെ ഗുരുതര പരാതിപിന്നീട് അതുവഴി വന്ന മറ്റൊരു ബൈക്ക് യാത്രികൻ പിന്തുടർന്ന് ലോറി തടഞ്ഞു നിർത്തുകയായിരുന്നു. അപകടം സംഭവിച്ച് അരമണിക്കൂറിനു ശേഷമാണ് സുധീഷിനെ ആശുപത്രിയിൽ എത്തിച്ചത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. പൊലീസ് എത്തി തുടർ നടപടികൾ സ്വീകരിച്ചു. അപകടത്തെക്കുറിച്ച് വിശദമായി അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.The post കുന്നംകുളത്ത് വാഹനാപകടം, പരിക്കേറ്റ 24കാരൻ രക്തം വാർന്ന് മരിച്ചു appeared first on Kairali News | Kairali News Live.