കേന്ദ്രസർക്കാർ എഫ്സിആർഎ ചട്ടങ്ങൾ ഭേദഗതി ചെയ്തത് നിശ്ചിത താല്പര്യത്തോടെ: എഎ റഹീം

Wait 5 sec.

വിദേശസംഭാവന നിയന്ത്രണ നിയമത്തിന്റെ ചട്ടങ്ങൾ കേന്ദ്രസർക്കാർ ഭേദഗതി ചെയ്തത് നിശ്ചിത താല്പര്യത്തോടെയെന്ന് എഎ റഹീം. ഇത് ന്യൂനപക്ഷങ്ങളെ വേട്ടയാടാൻ വേണ്ടിയാണ് എന്നത് വ്യക്തമാണെന്നും ബാർബേറിയൻ കാലത്തെ അനുസ്മരിക്കുന്ന രീതിയിലാണ് നടപടിയെന്നും അദ്ദേഹം പറഞ്ഞു. കൃത്യമായ രാഷ്ട്രീയ പദ്ധതി ആയിട്ടാണ് ചട്ട ഭേദഗതിയെ കാണേണ്ടത്. ശക്തമായ പ്രതിഷേധം ഉയർത്തുമെന്നും അദ്ദേഹം അറിയിച്ചു.അയോധ്യ സംഭാവന ക്രമകേടിനെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. രാമനെ കൊള്ളയടിച്ചപ്പോൾ ഇഡിയ്ക്ക് പനി പിടിച്ചെന്നും അയോധ്യയിലെ രാമക്ഷേത്ര സംഭാവന തട്ടിപ്പിൽ ഇഡി എവിടെയെന്നും അദ്ദഹം ചോ​ദിച്ചു.അതേസമയം, ഡിവൈഎഫ്ഐയെ പിന്തുണയ്ക്കായി സിജെപി സമീപിച്ചില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സിജെപി ഉയർത്തുന്ന പല മുദ്രാവാക്യങ്ങളോടും യോജിപ്പാണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.Also Read: മദ്യനയം; ശക്തമായ പ്രതിഷേധമുണ്ടായിട്ടും കരാറിൽ നിന്നും പിന്മാറാത്തത് മുഖ്യമന്ത്രിക്ക് മദ്യ കമ്പനിയോടുള്ള വിധേയത്വം കാരണം: പി രാജീവ്‌എസ്എഫ്ഐ മാർച്ചിനിടെയുണ്ടായ പൊലീസ് അതിക്രമത്തിലും എഎ റഹീം പ്രതികരിച്ചു. കേരളത്തിൽ വിദ്യാർഥി വേട്ട നടത്തുന്നുകയാണെന്നുംഎസ്എഫ്ഐക്കാർക്ക് നേരെ നരനായാട്ടാണ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ബ്ലേഡും മഷിക്കുപ്പിയും കൊണ്ടു പോകുന്ന എർപ്പാട് എസ്എഫ്ഐക്കില്ലെന്നും അദ്ദേഹം പറഞ്ഞു. രമേശ് ചെന്നിത്തലയാണോ വിഡി സതീശനാണോ രാജീവ് ചന്ദ്രശേഖരൻ ആണോ പൊലീസിനെ നിയന്ത്രിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.വീണയുടെ വീട്ടിൽ ഇഡി നടത്തിയതിനേയും റഹീം വിമർശിച്ചു. കൃത്യമായി അന്വേഷണത്തോട് സഹകരിക്കുന്നവരുടെ വീട്ടിൽ ഇ ഡി എന്തിനു റൈഡ് നടത്തിയെന്നും അദ്ദേഹം ചോദിച്ചു. ലക്ഷ്യം വീണ ആയിരുന്നില്ലെന്നും പിണറായി വിജയനെ ലക്ഷ്യം വെച്ചാണ് നീക്കം നടന്നതെന്നും അദ്ദേഹം പറഞ്ഞു.The post കേന്ദ്രസർക്കാർ എഫ്സിആർഎ ചട്ടങ്ങൾ ഭേദഗതി ചെയ്തത് നിശ്ചിത താല്പര്യത്തോടെ: എഎ റഹീം appeared first on Kairali News | Kairali News Live.