പൃഥ്വിരാജിന്റെ പുതിയ കിടിലൻ ലുക്ക് കണ്ട് ഞെട്ടിയിരിക്കയാണ് ആരാധകലോകം. സോഷ്യൽ മീഡിയയിലും കൈയടി നേടുകയാണ് പൃഥ്വിരാജ് ഖലീഫ ചിത്രത്തിന് വേണ്ടി നടത്തിയ ട്രാൻസ്ഫർമേഷൻ.എന്നാൽ തന്റെ ഈ ട്രാൻസ്ഫർമേഷന് പ്രചോദനമായത് മമ്മൂക്കയാണെന്നാണ് പൃഥ്വിരാജിന്റെ വെളിപ്പെടുത്തൽ.കഴിഞ്ഞ ദിവസം നടന്ന ഐനോബഡ‍ി ചിത്രത്തിന്റെ പ്രമോഷനിടയിലാണ് പൃഥ്വിരാജ് ഇക്കാര്യം പറയുന്നത്. മമ്മൂട്ടിയാണ് താൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ഫ്ലക്സിബളായ നടനെന്നാണ് പൃഥ്വിരാജിന്റെ വാക്കുകൾ.also read; സിനിമ ചെയ്യുന്നില്ലെന്ന് തീരുമാനിച്ച് നയൻതാര; തിരിച്ചു വരാൻ കാരണം ഇത്… കഥ ഇങ്ങനെഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ഫ്ലക്സിബളായ നടൻ മമ്മൂട്ടിയാണ്. മമ്മൂക്കയുടെയോ ലാലേട്ടന്റെയോ പേര് പറഞ്ഞാൽ കൈയടി കിട്ടുമെന്നുള്ളത് കൊണ്ട് പറയുന്നതല്ല. മമ്മൂക്ക ഏത് കഥാപാത്രം ചെയ്താലും അതുപോലെ തന്നെ തോന്നും. അത്തരത്തിൽ കഥാപാത്രത്തിലേക്ക് എളുപ്പത്തിൽ ഇറങ്ങി ചെല്ലുന്ന നടനാണ് മമ്മൂക്കയെന്ന് പൃഥ്വിരാജ് പറയുന്നു. സോഷ്യൽ മീഡിയയിൽ കൈയടി നേടുകയാണ് പൃഥ്വിരാജിന്റെ ഈ വാക്കുകൾ.അതേസമയം, റിലീസിന് ഒരുങ്ങുകയാണ് പൃഥ്വിരാജ് ചിത്രം ഐ നോബഡി. മമ്മൂട്ടി ചിത്രം റോഷാക്കിന് ശേഷം നിസാം ബഷീർ ഒരുക്കുന്ന ചിത്രമാണ് ഐനോബഡി. പാർവ്വതി തിരുവോത്താണ് ചിത്രത്തിലെ നായിക.The post ‘ഞാൻ കണ്ടിട്ടുള്ളതിൽ ഏറ്റവും ഫ്ലക്സിബളായ നടൻ മമ്മൂക്കയാണ്’ appeared first on Kairali News | Kairali News Live.