85,000 രൂപ മുതൽ ശമ്പളം നേടാം, പ്രമുഖ ബാങ്കിൽ ഉയർന്ന ജോലി നേടാൻ അവസരം വന്നെത്തി

Wait 5 sec.

ഇന്ത്യയിലെ പ്രമുഖ ബാങ്കായ ബാങ്ക് ഓഫ് ബറോഡയിൽ ഉയർന്ന ശമ്പളത്തോടെ ജോലി നേടാൻ അവസരം വന്നെത്തി. മാനേജർ, സീനിയർ മാനേജർ, ചീഫ് മാനേജർ എന്നീ തസ്തികകളിൽ 86 ഒഴിവുകളാണുള്ളത്. ജൂലായ് ആറുവരെ ബാങ്ക് ഓഫ് ബറോഡയുടെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രവേശിച്ച് അപേക്ഷിക്കാവുന്നതാണ്.സീനിയർ മാനേജർ തസ്തികയിലേക്ക് പ്രധാനമായും 38 ഒഴിവുകളാണുള്ളത്. അംഗീകൃത സർവകലാശാലയിൽ നിന്ന് ബിരുദവും ഫിനാൻസ് വിഷയത്തിൽ രണ്ടുവർഷ ഫുൾടൈം പിജി/ ഡിപ്ലോമ യോഗ്യതയുമുള്ളവരാണ് അപേക്ഷിക്കാവുന്നതാണ്. ഉദ്യോഗാർത്ഥികൾക്ക് ഈ മേഖലയിൽ 6 വർഷത്തെ പ്രവർത്തിപരിചയവും ഉണ്ടായിരിക്കണം. 85,920 മുതൽ 1,05,280 രൂപ വരെ ശമ്പളം ലഭിക്കും.also read:പത്താം ക്ലാസ് പാസായോ ? ‌ഇന്ത്യൻ വ്യോമസേനയിൽ ജോലി നേടാംസീനിയർ മാനേജർ തസ്തികയിലേക്ക് 36 ഒഴിവുകളാണുള്ളത്.വിദ്യാഭ്യാസ യോഗ്യത, പ്രവർത്തിപരിചയം എന്നിവ മുകളിൽ പറഞ്ഞ തസ്തികയ്ക്ക് സമാനമാണ്. മാനേജർ – ക്രെഡിറ്റ് അനലിസ്റ്റ് എന്ന തസ്തികയിലേക്ക് നാല് ഒഴിവുകളാണുള്ളത്.ഈ ഒഴിവുകളിലേക്ക് അപേക്ഷിക്കുന്നവർക്ക് ഫിനാൻസ്/ ക്രെഡിറ്റ് മേഖലയിൽ പൊതുമേഖല/ സ്വകാര്യ സ്ഥാപനങ്ങളിലെ മൂന്നുവർഷത്തെ പ്രവർത്തിപരിചയവും ഉണ്ടായിരിക്കണം. ഓൺലൈൻ പരീക്ഷ, സൈക്കോമെട്രിക് ടെസ്റ്റ്, ഗ്രൂപ്പ് ഡിസ്കഷൻ, ഇന്റർവ്യൂ എന്നീ ഘട്ടങ്ങളിലൂടെയാണ് ഉദ്യോഗാർഥികളെ തെരഞ്ഞെടുക്കുന്നത്.The post 85,000 രൂപ മുതൽ ശമ്പളം നേടാം, പ്രമുഖ ബാങ്കിൽ ഉയർന്ന ജോലി നേടാൻ അവസരം വന്നെത്തി appeared first on Kairali News | Kairali News Live.