‘മദ്യനികുതിയിളവിൽ വി എം സുധീരൻ പറഞ്ഞത് ഞെട്ടിക്കുന്ന കാര്യങ്ങൾ, മുഖ്യമന്ത്രി ഇതിനോട് ഉടൻ പ്രതികരിക്കണം’; എകെ ബാലൻ

Wait 5 sec.

മദ്യ‌നികുതിയിളവിനെതിരായ വിഎം സുധീരന്റെ പ്രസ്താവനയോട് പ്രതികരിച്ച് എകെ ബാലൻ. വിഎം സുധീരൻ്റെ പ്രസ്താവനയോട് മുഖ്യമന്ത്രി ഇന്ന് തന്നെ പ്രതികരിക്കണമെന്ന് എകെ ബാലൻ.വീര്യം കുറഞ്ഞ മദ്യനികുതിയിളവിൽ ഞെട്ടിക്കുന്ന കാര്യങ്ങളാണ് വി എം സുധീരൻ പറഞ്ഞത്. നികുതി ഇളവ് നടപടികൾ ധനബില്ലിൽ നിന്ന് ഒഴിവാക്കണം എന്ന സുധീരൻ്റെ പ്രസ്താവനയിൽ, മുഖ്യമന്ത്രി ഉടൻ പ്രതികരിക്കണമെന്ന് എകെ ബാലൻ പറ‍ഞ്ഞു.also read; മദ്യനികുതിയിളവിൽ ചർച്ച നേരത്തെ വേണമായിരുന്നു, ബജറ്റ് നിർദ്ദേശം പിൻവലിക്കണം; വിഎം സുധീരൻനയപരമായ ചർച്ച മുന്നണി ബജറ്റിന് മുമ്പാണ് നടത്തുന്നതിന് ബജറ്റിന് ശേഷമല്ല. നികുതി ഇളവ് വിഷയം സബ്ജക്റ്റ് കമ്മിറ്റിക്ക് വിടാൻ പോകുന്നില്ല. കോർപറേറ്റുകൾക്ക് വേണ്ടിയാണ് യുഡിഎഫ് ബജറ്റെന്നും എകെ ബാലന്റെ വാക്കുകൾ. ഈ ബഡ്ജറ്റിന് സ്പീക്കർ അനുമതി നൽകരുത്. സ്പീക്കർക്ക് കത്ത് നൽകുമെന്ന് എ കെ ബാലൻ പറഞ്ഞു.അതേസമയം, മദ്യനികുതിയിളവിൽ വിഡി സതീശനെതിരെ വിമർശനവുമായാണ് വിഎം സുധീരൻ രം​ഗത്ത് വന്നത്. വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി ഇളവിൽ മുഖ്യമന്ത്രി പറഞ്ഞതു പോലെ യുഡിഎഫുമായും, കോൺഗ്രസുമായുള്ള ചർച്ച നേരത്തെ തന്നെ നടത്തണമായിരുന്നു, എങ്കിൽ വിഷയത്തിൽ വിവാദം ഒഴിവാക്കാമായിരുന്നുവെന്ന് വിഎം സുധീരൻ മാധ്യമങ്ങളോട് പറഞ്ഞു.The post ‘മദ്യനികുതിയിളവിൽ വി എം സുധീരൻ പറഞ്ഞത് ഞെട്ടിക്കുന്ന കാര്യങ്ങൾ, മുഖ്യമന്ത്രി ഇതിനോട് ഉടൻ പ്രതികരിക്കണം’; എകെ ബാലൻ appeared first on Kairali News | Kairali News Live.