വീട് പണി കഴിഞ്ഞാൽ പിന്നെ അടുത്ത പരിപാടി എന്നത് നല്ല ഒരു സിസിടിവി ക്യാമറ വാങ്ങുന്നതാണ് . അതിന് പറ്റിയ നിരവധി തരത്തിലുള്ള ക്യാമറകൾ ഇന്ന് വിപണിയിൽ കിട്ടാറുണ്ട്. അവയിൽ 2K റെസല്യൂഷൻ, AI ഡിറ്റക്ഷൻ, കളർ നൈറ്റ് വിഷൻ എന്നീ ഫീച്ചറുകളുമുണ്ട്. എന്നാൽ നാം പലപ്പോഴും തെര‍ഞ്ഞെടുക്കുന്ന സിസിടിവി ക്യാമറകൾ നല്ലതാണോ അത് എങ്ങനെ തിരിച്ചറിയാം.വീട് നിരീക്ഷിക്കുന്നതിനും, വീടിനു മുൻപിൽ വരുന്ന വ്യക്തികളുടെ മുഖങ്ങൾ തിരിച്ചറിയുന്നതിനും വിശാലമായ വ്യൂ ആംഗിളുള്ള റെസല്യൂഷനു ക്യാമറകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഇന്നത്തെ മിക്ക സിസിടിവി ക്യാമറകളിലും ഫുൾ എച്ച്ഡിയാണ് , കൂടാതെ ഇപ്പോൾ കൂടുതലായി 2K, 4K ക്യാമറകളാണ് വിപണിയിലുള്ളതും. പിക്സലുകൾ കൂടുതലുള്ള ക്യാമറ തെരഞ്ഞെടുക്കുമ്പോൾ മുഖങ്ങൾ, ലൈസൻസ് പ്ലേറ്റ് എന്നിവ വ്യക്തമായി കിട്ടുന്നു.ALSO READ :‘ബോസ് സ്കാം’; സൈബർക്കുറ്റവാളികൾ മുതിർന്ന ഉദ്യോഗസ്ഥരേയും സിഇഒകളേയും വലവീശിപ്പിടിക്കുന്നത് ഇങ്ങനെനിങ്ങളുടെ ഫൂട്ടേജ് ലോക്കൽ സ്റ്റോറേജിലോ അതോ ക്ലൗഡ് സ്റ്റോറേജിലോ എവിടെ പോകണമെന്ന് കാര്യങ്ങൾ തീരുമാനിക്കുന്നത് നിങ്ങളാണ്. അതായത് ലോക്കൽ സ്റ്റോറേജ് എന്നാൽ വീഡിയോ നിങ്ങളുടെ വീട്ടിലുള്ള മൈക്രോ എസ്ഡി കാർഡ്, എൻവിആർ , ഹാർഡ് ഡ്രൈവ് എന്നിവയിൽ സേവ് ചെയ്യുന്നു. എന്നാൽ. ക്ലൗഡ് സ്റ്റോറേജ് ചെയ്യുമ്പോൾ അത് റിമോട്ട് സെർവറിലേക്ക് പോകുന്നു. അപ്പോൾ എവിടെ നിന്നും വേണമെങ്കിലും നിങ്ങളുടെ ഫൂട്ടേജ് നിങ്ങൾക്ക് പരിശോധിക്കാം. പക്ഷേ അതിന് സബ്സ്ക്രിപ്ഷൻ ഉണ്ട്. നൈറ്റ് വിഷൻ ക്യാമറകൾ വെയ്ക്കുന്നതാണ് ഒന്നു കൂടി നല്ലത്. കാരണം രാത്രികാലങ്ങളിലാണ് ഏറ്റവും കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നത്. അതുകൊണ്ട് നൈറ്റ് വിഷൻ ക്യാമറകൾ സ്ഥാപിക്കുമ്പോൾ ദ്യശ്യങ്ങൾക്ക് കൂടുതൽ വ്യക്തത കിട്ടുന്നു.The post വീടിന് വേണ്ടി പുതിയ സിസിടിവി ക്യാമറ വാങ്ങാൻ പോവുകയാണോ? എന്നാൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക appeared first on Kairali News | Kairali News Live.