കോഴിക്കോട്| കോഴിക്കോട് ജില്ലയിലെ എക്‌സൈസ് ഓഫീസുകളില്‍ ലഹരി പരിശോധനകള്‍ക്ക് വാഹനമില്ല.ജില്ലയില്‍ ഒന്‍പത് എക്‌സൈസ് റെയ്ഞ്ച് ഓഫീസുകളാണുള്ളത്. ഇതില്‍ കോഴിക്കോട്, കുന്ദമംഗലം, നാദാപുരം, താമരശ്ശേരി, ചേളന്നൂര്‍, ഓഫീസുകളിലാണ് വാഹനങ്ങള്‍ ഇല്ലാത്തത്.ഉദ്യോഗസ്ഥര്‍ ലഹരി പരിശോധക്കായി ഇരുചക്ര വാഹനങ്ങളാണ് ഉപയോഗിക്കുന്നത്. ഒരു വര്‍ഷത്തോളമായി വാഹനമില്ലാതെ ഉദ്യോഗസ്ഥര്‍ പ്രയാസപ്പെടുന്നു. സര്‍ക്കാര്‍ നല്‍കിയ ഔദ്യോഗിക ഇരുചക്രവാഹനങ്ങള്‍ മാത്രമാണ് ഉദ്യോഗസ്ഥര്‍ക്ക് ആശ്രയം.വടകര, ബാലുശ്ശേരി, കൊയിലാണ്ടി റേഞ്ച് ഓഫീസുകളിലെ വാഹനം ആഴ്ചയില്‍ രണ്ടു ദിവസം കടം വാങ്ങിയാണ് മറ്റു ഓഫീസുകളില്‍ ഉപയോഗിക്കുന്നത്. ഈ സമയം ഇവിടങ്ങളിലെ ജോലിയും തടസപ്പെടും. ജില്ലയിലെ ലഹരി കേസുകള്‍ ദിനംപ്രതി വര്‍ധിക്കുമ്പോള്‍ ആണ് ഇത്തരം വീഴ്ച.Content Highlights:Five out of nine excise range offices in Kozhikode district are struggling without official inspection vehicles for over a year. Officers are forced to rely on two-wheelers or borrow vehicles from other ranges twice a week for anti-drug raids. This shortage severely hinders crucial inspection work as local drug cases continue to rise daily.