രാജ്യത്ത് വാണിജ്യ സിലിണ്ടര്‍ വില കുറയും; പുതുക്കിയ വില ഉടന്‍ പ്രഖ്യാപിക്കും

Wait 5 sec.

ന്യൂഡല്‍ഹി| രാജ്യത്ത് വാണിജ്യ സിലിണ്ടര്‍ വില കുറയുമെന്ന് റിപ്പോര്‍ട്ട്. കേന്ദ്ര പെട്രോളിയം മന്ത്രാലയം എണ്ണക്കമ്പനികളുമായി ചര്‍ച്ച നടത്തി. ഹോര്‍മൂസ് കടലിടുക്കിലെ പ്രതിസന്ധിക്ക് അയവ് വന്ന സാഹചര്യത്തിലാണ് കേന്ദ്ര സര്‍ക്കാരിന്റെ നടപടി. പുതുക്കിയ വില ഉടന്‍ പ്രഖ്യാപിക്കുമെന്നാണ് വിവരം.പെട്രോളിയം മന്ത്രാലയം എണ്ണക്കമ്പനികളുമായി ചര്‍ച്ച നടത്തി ഇക്കാര്യത്തില്‍ അന്തിമ തീരുമാനം സ്വീകരിക്കും. എണ്ണ ഇറക്കുമതി സാധാരണ നിലയിലെത്തിയെന്നാണ് കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്റെ വിലയിരുത്തല്‍. അതേസമയം, ഗാര്‍ഹിക സിലിണ്ടര്‍ വിലയിലും മാറ്റമുണ്ടാകും.വാണിജ്യ സിലിണ്ടര്‍ വിതരണത്തിന് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം നീക്കുന്നതായി കേന്ദ്രസര്‍ക്കാര്‍ ഇന്നലെ അറിയിച്ചിരുന്നു. പിന്നാലെയാണ് ഹോട്ടല്‍ മേഖലകള്‍ക്കുള്‍പ്പടെ കൂടുതല്‍ ആശ്വാസമായി പുതിയ വിവരം പുറത്തുവരുന്നത്. നിയന്ത്രണം നീക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്.  പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങള്‍ക്കു  മുന്‍പുള്ള സ്ഥിതി പുനസ്ഥാപിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും കേന്ദ്രം അറിയിച്ചു. പിഎന്‍ജി കണക്ഷന്‍ എടുത്തവര്‍ അത് തുടരണമെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.Content Highlights:Commercial and domestic LPG cylinder prices in India are expected to drop following a high-level meeting between the Petroleum Ministry and oil companies. The decision comes after the easing of the Strait of Hormuz crisis, which has restored normal crude oil imports. The central government has also withdrawn the supply restrictions previously placed on commercial gas cylinders.