തൃശൂർ കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ എം എൽ പ്രസാദിന്റെ ഔദ്യോഗിക വാഹനത്തിൽ യൂത്ത് കോൺഗ്രസ് നേതാക്കൾ യാത്ര ചെയ്യുന്ന ദൃശ്യങ്ങൾ പുറത്ത്. യൂത്ത് കോൺഗ്രസ് തൃശ്ശൂർ ജില്ലാ വൈസ് പ്രസിഡന്റ് വിഷ്ണു മോഹനും അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്ന സംഘവുമാണ് കോർപ്പറേഷന്റെ ഔദ്യോഗിക വാഹനത്തിൽ യാത്ര ചെയ്തത്. മന്ത്രി ഒ.ജെ. ജനീഷിനെ അനുഗമിക്കാനായി രാമനിലയത്തിൽ എത്തിയതായിരുന്നു ഈ സംഘം.also read:‘ബ്ലേഡുമായി എസ്എഫ്ഐക്കാർ സമരം ചെയ്തുവെന്നത് വ്യാജപ്രചാരണം’; സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് പി എസ് സഞ്ജീവ്എം.എൽ. പ്രസാദിന്റെ വാഹനത്തിൽ ആദ്യം ഡെപ്യൂട്ടി മേയറും ഈ യൂത്ത് കോൺഗ്രസ് പ്രവർത്തകരും ഒരുമിച്ചാണ് കയറിയത്. എന്നാൽ പിന്നീട് ഡെപ്യൂട്ടി മേയർ തന്റെ വാഹനത്തിൽ നിന്ന് ഇറങ്ങി മന്ത്രിയുടെ വാഹനത്തിലേക്ക് മാറി കയറി. ഇതിനുശേഷം ഡെപ്യൂട്ടി മേയറില്ലാതെ, യൂത്ത് കോൺഗ്രസ് പ്രവർത്തകർ മാത്രമാണ് ആ ഔദ്യോഗിക വാഹനത്തിൽ യാത്ര തുടർന്നത്. മാധ്യമങ്ങൾ ഈ ദൃശ്യങ്ങൾ പകർത്തിയതോടെ വാഹനത്തിലെ ഔദ്യോഗിക ബോർഡ് മറയ്ക്കാൻ ഇവർ ശ്രമിച്ചതായും റിപ്പോർട്ടുകളുണ്ട്. കോർപ്പറേഷന്റെ ഔദ്യോഗിക കാര്യങ്ങൾക്കായി മാത്രം ഉപയോഗിക്കേണ്ട വാഹനം ഇത്തരത്തിൽ രാഷ്ട്രീയ നേതാക്കൾക്ക് കറങ്ങി നടക്കാൻ വിട്ടുനൽകിയതിൽ വലിയ വിമർശനങ്ങളാണുയരുന്നത്.The post തൃശൂർ കോർപ്പറേഷന്റെ ഔദ്യോഗിക വാഹനത്തിൽ നഗരം ചുറ്റി യൂത്ത് കോൺഗ്രസുകാർ, മാധ്യമങ്ങൾ ദൃശ്യങ്ങൾ പകർത്തിയതോടെ ബോർഡ് മറയ്ക്കാനും ശ്രമം appeared first on Kairali News | Kairali News Live.