ഞെട്ടിക്കുന്ന ഒരു കൊലപാതകത്തിന്റെ വാർത്തയാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. പ്രതിശ്രുത വരനായ യുവാവിനെ താഴ്ചയിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിൽ പരസ്പരം കുറ്റപ്പെടുത്തി പ്രതികളായ പ്രതിശ്രുത വധു സിയ ഗോയലും കാമുകൻ ചേതൻ ബാബുലാൽ ചൗധരിയും. താനല്ല കൊലപാതകം ചെയ്തതെന്നാണ് രണ്ടുപേരും പറയുന്നത്. ഒളിച്ചോടാനാണ് താൻ ലക്ഷ്യമിട്ടതെന്നും കൊലപാതകത്തിനു നിർബന്ധിച്ചത് സിയയാണെന്നുമാണു ചേതന്റെ ഭാഗം. അതേസമയം കൊലപാതകത്തിന്റെ ഉത്തരവാദിത്തം സിയ ചേതനുമേൽ ചുമത്തി കയ്യൊഴിയുന്നുമുണ്ട്. കൊലപാതകത്തെ കുറിച്ച് ചേതനാണ് പറഞ്ഞതെന്നും ജൂൺ 14ന് കേതനെ വധിക്കാനുള്ള ആദ്യ ശ്രമം പരാജയപ്പെട്ടപ്പോൾ ചേതൻ തന്റെ മുന്നിലിരുന്നു പൊട്ടിക്കരഞ്ഞെന്നും ആണ് യുവതി പൊലീസിനോട് പറഞ്ഞത്. ഗൂഢാലോചനാ കുറ്റങ്ങളിൽനിന്ന് രക്ഷപ്പെടാൻ ഇരുവരും നടത്തുന്ന തന്ത്രമായാണ് ഇതിനെ പൊലീസ് കാണുന്നത്. ജൂൺ 29 വരെ ഇരുവരും പൊലീസ് കസ്റ്റഡിയിൽ തുടരും.ഒളിച്ചോടി വിവാഹം കഴിക്കാനായിരുന്നു പദ്ധതി എങ്കിലും കുടുംബത്തിന്റെ അന്തസ്സിന് കളങ്കം വരുമെന്ന ആശങ്കയിൽ ആണ് ആ തീരുമാനത്തിൽ നിന്നും സിയ പിന്മാറിയത്. കേതനുമായുള്ള സിയയുടെ വിവാഹനിശ്ചയം റദ്ദാക്കാൻ പല വഴികളും ചർച്ച ചെയ്ത ശേഷമാണ് കൊലപാതകത്തിലേക്ക് ഒടുവിൽ എത്തിയത്.ALSO READ: ഏഴാം ക്ലാസുകാരനെ മുട്ടിൽ നിർത്തിച്ച് കാലിൽ ചവിട്ടി മർദ്ദിച്ചു, ഇടുക്കിയിലെ സർക്കാ‍ർ സ്കൂളിനെതിരെ ഗുരുതര പരാതിജൂൺ 18ന് രാവിലെ പുണെയിലെ കഫേയിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് കൊലപാതക പദ്ധതികൾ നടത്തിയത്. കേതനെ കോട്ടയുടെ ഏത് ഭാഗത്ത് നിന്നു തള്ളിയിടണമെന്നതിനെ കുറിച്ച് ഉൾപ്പെടെയായിരുന്നു ചർച്ച. ഉച്ചയ്ക്ക് ശേഷം, ഏകദേശം 3,300 അടി ഉയരമുള്ള കോട്ടയിലേക്ക് ട്രെക്കിങിനായി കേതനെ കൂട്ടിക്കൊണ്ടുപോയി. സിയയുടെ കാമുകൻ ഇവരെ പിന്തുടർന്നു. വൈകിട്ട് കേതനെ കൊക്കയിലേക്കു തള്ളിയിട്ടു. കാൽ വഴുതി വീണതാണെന്നാണു ആയിരുന്നു സിയ എല്ലാവരോടും പറഞ്ഞത്. എന്നാൽ ഇതിൽ സംശയം തോന്നിയ കേതന്റെ കുടുംബം പൊലീസിനെ സമീപിക്കുകയായിരുന്നു.The post ‘ഞാൻ പറഞ്ഞത് ഒളിച്ചോടാൻ, കൊലപാതകത്തിന് നിർബന്ധിച്ചത് സിയ’; പരസ്പരം കുറ്റപ്പെടുത്തി സിയയും കാമുകനും, ഇത് മറ്റൊരു തന്ത്രം ? appeared first on Kairali News | Kairali News Live.