കരിപ്പൂരില്‍ സ്വര്‍ണ്ണം പിടികൂടിയ സംഭവം: സ്വര്‍ണ്ണക്കടത്ത് കസ്റ്റംസിന്റെ ഒത്താശയോടെയെന്ന് പ്രതിയുടെ മൊഴി

Wait 5 sec.

കോഴിക്കോട്|കോഴിക്കോട് കരിപ്പൂരില്‍ സ്വര്‍ണ്ണം പിടികൂടിയ സംഭവത്തില്‍ കസ്റ്റംസിനെതിരെ പ്രതിയുടെ മൊഴി. സ്വര്‍ണക്കടത്ത് കസ്റ്റംസിന്റെ ഒത്താശയോടെയെന്നാണ് മൊഴി. മലപ്പുറം കുഴിമണ്ണ സ്വദേശി അസ്ലം ആണ് കസ്റ്റംസിനെതിരെ മൊഴി നല്‍കിയത്.വിമാനത്താവളത്തില്‍ എല്ലാം സെറ്റ് ചെയ്തിട്ടുണ്ടന്നും കസ്റ്റംസിന്റെ പിടിവീഴില്ലെന്നും സ്വര്‍ണ്ണം കൊടുത്തുവിട്ടവര്‍ പറഞ്ഞിരുന്നതായി അസ്ലം പോലീസിന് മൊഴി നല്‍കി. കസ്റ്റംസ് പരിശോധനകളെ വെട്ടിച്ച് അസ്ലം സ്വര്‍ണം എയര്‍പോര്‍ട്ടിന് പുറത്തെത്തിക്കുകയായിരുന്നു. പിന്നീട് കൊണ്ടുവന്ന സ്വര്‍ണം എസ്പിയുടെ പ്രത്യേക സ്‌ക്വാഡ് ആണ് പിടികൂടിയത്. ഒന്നര കോടി രൂപയിലധികം വിലവരുന്ന സ്വര്‍ണമാണ് സ്‌ക്വാഡ് പിടികൂടിയത്. കേസ് പ്രിവന്റീവ് കസ്റ്റംസിന് പോലീസ് കൈമാറി.Content Highlights:The accused, Aslam, a native of Kuzhimanna in Malappuram, has given a statement against the Customs department in the Karipur gold smuggling case. He claimed that the gold was sent with assurances that everything was arranged with Customs to avoid getting caught. While Aslam successfully smuggled the gold outside the airport, a special police squad intercepted him and seized gold worth over ₹1.5 crores, which has now been handed over to Preventive Customs.