”പൂക്കി ചിരി’ ബാധ്യതയായി തീരും, സഭയോട് കള്ളം പറയുന്നത് ജനാധിപത്യത്തോടും നിയമസഭയോടും കാണിക്കുന്ന അനാദരവ്’; വി.ഡി സതീശനെതിരെ കെ.യു ജനീഷ് കുമാർ എം.എൽ.എ

Wait 5 sec.

ചമ്പക്കുളം മൂലം വള്ളംകളിക്ക് പ്രാദേശിക അവധി നൽകുന്നതുമായി ബന്ധപ്പെട്ട് നിയമസഭയെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചുവെന്ന് ആരോപിച്ച് മുഖ്യമന്ത്രി വി.ഡി സതീശനെതിരെ കെ.യു ജനീഷ് കുമാർ എം.എൽ.എ. സഭയ്ക്ക് പുറത്ത് വള്ളംകളിക്ക് അവധി നൽകില്ലെന്ന് വ്യക്തമാക്കുന്ന വീഡിയോ നിലനിൽക്കെ, സഭയ്ക്കുള്ളിൽ അത് ആലോചിച്ച് തീരുമാനിക്കുമെന്ന് മറുപടി നൽകിയത് സഭാചട്ടങ്ങളുടെയും പൊതുമര്യാദകളുടെയും ലംഘനമാണെന്ന് അദ്ദേഹം തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ആരോപിച്ചു.സെക്കൻഡുകളുടെ വ്യത്യാസത്തിൽ ഒരേ വിഷയത്തിൽ രണ്ട് തരം നിലപാടുകൾ സ്വീകരിക്കുന്നത് ജനാധിപത്യത്തോടും നിയമസഭയോടും കാണിക്കുന്ന വലിയ അനാദരവാണെന്ന് ജനീഷ് കുമാർ ചൂണ്ടിക്കാട്ടി. ഈ വിഷയത്തിൽ സർക്കാരിന്റെ യഥാർത്ഥ നിലപാട് എന്താണെന്ന് അറിയാൻ സഭാ സാമാജികൻ എന്ന നിലയിൽ തനിക്ക് ആഗ്രഹമുണ്ടെന്നും അദ്ദേഹം പറഞ്ഞു.ALSO READ: ‘ഡെങ്കി ബാധിച്ച് ചികിത്സയിലായിരുന്നു, ബജറ്റിലെ ചർച്ചയായതിനാൽ വിശ്രമിക്കാതെ സഭയിലെത്തി’; പരിഹാസങ്ങളിൽ പ്രതികരിച്ച് സി.കെ. ഹരീന്ദ്രൻ എം.എൽ.എനിയമസഭയോട് കളവ് പറഞ്ഞ് ഒടുവിൽ പദവി രാജിവെക്കേണ്ടി വന്ന മുൻ മുഖ്യമന്ത്രി കെ. കരുണാകരന്റെ ചരിത്രവും, പാർലമെന്റ് അവകാശങ്ങൾ തടസ്സപ്പെടുത്തിയതിന് എം.പി സ്ഥാനത്ത് നിന്ന് പുറത്താക്കപ്പെട്ട ഇന്ദിരാഗാന്ധിയുടെ 1978-ലെ അനുഭവവും സതീശൻ ഓർക്കുന്നത് നന്നായിരിക്കുമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. അധികാരദുർവിനിയോഗത്തിന്റെയും ജനവഞ്ചനയുടെയും ഉദാഹരണങ്ങളായ ഈ ചരിത്ര സംഭവങ്ങൾ മുഖ്യമന്ത്രി ആവർത്തിച്ചു പഠിക്കേണ്ടതുണ്ടെന്നും, സഭയിലെ ‘ഓൺ’ ആയിരിക്കുന്ന മൈക്കുകൾ ജനങ്ങളെ വഞ്ചിക്കുന്നവർക്ക് എന്നും ഒരു തടസ്സമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.എത്രയൊക്കെ ഒളിപ്പിച്ചു വെക്കാൻ ശ്രമിച്ചാലും ഇത്തരം ഇരട്ടമുഖങ്ങൾ രാഷ്ട്രീയത്തിൽ ചേരില്ലെന്നും, കൊട്ടിഘോഷിക്കപ്പെടുന്ന ‘പൂക്കി ചിരി’ ഇത്തരം സന്ദർഭങ്ങളിൽ ഒരു ബാധ്യതയായി മാറുമെന്നും ജനീഷ് കുമാർ പരിഹസിച്ചു. രാഷ്ട്രീയത്തിൽ പുലർത്തേണ്ട ഏറ്റവും കുറഞ്ഞ മര്യാദ ജനങ്ങളോടും സഭയോടും സത്യസന്ധത പുലർത്തുക എന്നതാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.പോസ്റ്റിന്റെ പൂർണരൂപംവി ഡി സതീശനോട്, നിയമസഭയോട് കള്ളം പറയരുത്, സഭാചട്ടങ്ങളുടെ ലംഘനമാണ്ചരിത്രപ്രസിദ്ധമായ ചമ്പക്കുളം മൂലം വള്ളംകളിക്ക് പ്രാദേശിക അവധി നൽകില്ലെന്ന് അങ്ങ് വ്യക്തമാക്കുന്ന വീഡിയോ ഞാൻ ഫെയ്‌സ്ബുക്കിലൂടെ പുറത്തുവിട്ടിരുന്നു. എന്നാൽ നിയമസഭയിൽ ഇതിന് വിരുദ്ധമായി, അവധിയുടെ കാര്യം ആലോചിച്ച് തീരുമാനിക്കുമെന്നാണ് അങ്ങ് മറുപടി നൽകിയത്. ഒരേ വിഷയത്തിൽ സഭയ്ക്ക് അകത്ത് സെക്കൻഡുകളുടെ വ്യത്യാസത്തിൽ രണ്ടുതരം നിലപാടുകൾ സ്വീകരിച്ച് നിയമസഭയെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നത് സഭാചട്ടങ്ങളുടെയും പൊതുമര്യാദകളുടെയും കടുത്ത ലംഘനമാണ്. അന്തിമമായി തീരുമാനമെടുത്ത ഒരു കാര്യത്തിൽ സഭയോട് കള്ളം പറയുന്ന ഇത്തരം നിലപാടുകൾ ജനാധിപത്യത്തോടും നിയമസഭയോടും കാണിക്കുന്ന വലിയ അനാദരവാണെന്ന് പൊതുജനം വിലയിരുത്തുന്നു.വ്യക്തമായ ചോദ്യത്തിന് രണ്ട് തരം വ്യത്യസ്ത മറുപടികൾ സഭാതലത്തിൽ വന്ന സാഹചര്യത്തിൽമൂലം വളളംകളിയുടെ പ്രദേശിക അവധി സംബന്ധിച്ച് സർക്കാരിന്റെ യഥാർത്ഥ മറുപടി എന്താണ് എന്ന് അറിയാൻ സഭാ സാമാജികൻ എന്ന നിലയിൽ എനിക്ക് ആഗ്രഹം ഉണ്ട്. ​നിയമസഭയോട് കളവ് പറഞ്ഞ് ഒടുവിൽ പദവി രാജിവെക്കേണ്ടിവന്ന മുൻ മുഖ്യമന്ത്രി കെ. കരുണാകരന്റെ ചരിത്രവും, പാർലമെന്റിന്റെ അവകാശങ്ങൾ തടസ്സപ്പെടുത്തിയതിന് എം.പി. സ്ഥാനത്തുനിന്ന് പുറത്താക്കപ്പെട്ട മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ 1978 ലെ അനുഭവവും അങ്ങ് ഓർക്കുന്നത് നന്നായിരിക്കും. അധികാരദുർവിനിയോഗത്തിന്റെയും ജനവഞ്ചനയുടെയും ക്ലാസിക് ഉദാഹരണങ്ങളായ ഈ ചരിത്ര സംഭവങ്ങൾ മഹാഭൂരിപക്ഷത്തിന്റെ കരുത്തിൽ ഭരിക്കുന്ന മുഖ്യമന്ത്രി ആവർത്തിച്ചു പഠിക്കേണ്ടതുണ്ട്. മറ്റെവിടെ കളവ് പറഞ്ഞാലും നിയമസഭയോട് അങ്ങ് കള്ളം പറയരുതെന്നും, ജനപ്രതിനിധികളെയും ജനങ്ങളെയും വഞ്ചിക്കുന്നവർക്ക് സഭയിലെ ‘ഓൺ’ ആയിരിക്കുന്ന മൈക്കുകൾ എന്നും ഒരു തടസ്സമായിരിക്കുമെന്നും ഞാൻ ഓർമ്മിപ്പിക്കുന്നു.​എത്രയൊക്കെ ഒളിപ്പിച്ചു വെക്കാൻ ശ്രമിച്ചാലും ഉള്ളിലിരുപ്പുകൾ എന്നെങ്കിലും പുറത്തുചാടുമെന്ന് ഉറപ്പുള്ളവർക്ക് ഇത്തരം ഇരട്ടമുഖങ്ങൾ ചേരില്ല. അത്തരം സന്ദർഭങ്ങളിൽ ഇന്ന് കൊട്ടിഘോഷിക്കപ്പെടുന്ന ‘പൂക്കി ചിരി’ സ്വയം ഒരു ബാധ്യതയായി മാറിത്തീരും. രാഷ്ട്രീയത്തിൽ പുലർത്തേണ്ട ഏറ്റവും കുറഞ്ഞ മര്യാദകളിലൊന്ന് ജനങ്ങളോടും സഭയോടും സത്യസന്ധത പുലർത്തുക എന്നതാണെന്നും, കളവ് പറയാതിരിക്കുന്നതുതന്നെ വലിയൊരു രാഷ്ട്രീയ പ്രവർത്തനമാണെന്നും അങ്ങയെ ഞാൻ വിനയത്തോടെ ഓർമ്മിപ്പിക്കുന്നു.The post ”പൂക്കി ചിരി’ ബാധ്യതയായി തീരും, സഭയോട് കള്ളം പറയുന്നത് ജനാധിപത്യത്തോടും നിയമസഭയോടും കാണിക്കുന്ന അനാദരവ്’; വി.ഡി സതീശനെതിരെ കെ.യു ജനീഷ് കുമാർ എം.എൽ.എ appeared first on Kairali News | Kairali News Live.