തൃശ്ശൂര്‍| കുന്നംകുളത്ത് വാഹനാപകടത്തില്‍ സ്‌കൂട്ടര്‍ യാത്രികന്‍ ദാരുണാന്ത്യം. വെള്ളറക്കാട് സ്വദേശി വാസുവിന്റെ മകന്‍ സുധീഷ് (24) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ 2.20 ഓടെ അക്കിക്കാവില്‍ വെച്ചായിരുന്നു അപകടം സംഭവിച്ചത്. സുധീഷ് സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിലേക്ക് ഗുഡ്‌സ് ലോറി നിയന്ത്രണം വിട്ട് ഇടിച്ചു കയറുകയായിരുന്നു. അപകടം നടന്നയുടന്‍ ലോറി നിര്‍ത്താതെ പോയി. തുടര്‍ന്ന് ലോറിയെ മറ്റൊരു ബൈക്ക് യാത്രികന്‍ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.അപകടം നടന്ന് ഏകദേശം അരമണിക്കൂറോളം കഴിഞ്ഞാണ് സുധീഷിനെ ആശുപത്രിയില്‍ എത്തിക്കാന്‍ സാധിച്ചത്. ഗുരുതരമായി പരുക്കേറ്റ് റോഡില്‍ കിടന്ന യുവാവ് ആശുപത്രിയില്‍ എത്തിക്കുന്നതിന് മുന്‍പ് തന്നെ രക്തം വാര്‍ന്ന് മരിക്കുകയായിരുന്നു. ലോറിയും ഡ്രൈവറെയും പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചുContent Highlights:A 24-year-old scooter rider named Sudheesh died in a tragic hit-and-run accident at Akkikavu in Kunnamkulam. A speeding goods lorry rammed into his vehicle and fled the scene before being chased and caught by another biker. Due to a delay in medical aid, the youth tragically bled to death..