നോളജ് സിറ്റി| പവിത്രമായ മുഹറം പത്തിന് കാന്തപുരം ഉസ്താദിന്റെ നേതൃത്വത്തില്‍ നടക്കാറുള്ള ഇജാസത് ജല്‍സക്കും ആശൂറാ പ്രാര്‍ഥനാ സദസ്സിനും ജാമിഉല്‍ ഫുതൂഹില്‍ തുടക്കമായി. ജാമിഉല്‍ ഫുതൂഹ് ഇമാം ഡോ മുഹമ്മദ് അബ്ദുല്‍ ഹക്കീം അസ്ഹരിയുടെ ഹിജ്റ പ്രഭാഷണത്തോടെയാണ് സംഗമത്തിന് തുടക്കമായത്.കാന്തപുരം ഉസ്താദില്‍ നിന്ന് ഇജാസത് സ്വീകരിക്കുന്നതിനായി ആയിരക്കണക്കിന് വിശ്വാസികളാണ് ജാമിഉല്‍ ഫുതൂഹില്‍ എത്തിയിരിക്കുന്നത്. ഓണ്‍ലൈനായും ഓഫ്‌ലൈനായും ലോക പ്രശസ്ത പണ്ഡിതര്‍ ഉള്‍പ്പെടെയുള്ളവര്‍ വിവിധ രാജ്യങ്ങളില്‍ നിന്നായി സംബന്ധിക്കുന്നുണ്ട്.ഇജാസത് കൈമാറ്റം, ഖത്മു ദലാഇലുല്‍ ഖൈറത്ത്, സൂറതുല്‍ വാഖിഅ പാരായണം, ആശൂറാ പ്രത്യേക ദിക്ര്‍ മജിലിസ്, വിര്‍ദ്ദുല്ലത്വീഫ് തുടങ്ങിയവയാണ് നടക്കുന്നത്. വൈകിട്ട് നടക്കുന്ന ഇഫ്താറോടുകൂടിയാണ് സംഗമം സമാപിക്കുന്നത്.സയ്യിദ് ശിഹാബുദ്ദീന്‍ അഹ്ദല്‍ മുത്തന്നൂര്‍, സയ്യിദ് അബ്ദു റഹ്മാന്‍ ബാഫഖി, സയ്യിദ് സകരിയ അടിവാരം, സയ്യിദ് ശിഹാബുദ്ദീന്‍ അമാനി, സയ്യിദ് പി എം എസ് ആറ്റക്കോയ തങ്ങള്‍ തുടങ്ങിയവരാണ് സംഗമത്തിന്‍ നേതൃത്വം നല്‍കുന്നത്.Content Highlights:The sacred Muharram Ashura prayer congregation and Ijazat Jalsa began at Jamiul Futuh. Led by Kanthapuram AP Aboobacker Musliyar, thousands of believers arrived both offline and online. The event features spiritual recitations and special Dhikr sessions, concluding with a grand Iftar gathering in the evening.