എ ഐ പാർക്ക് ഡിസൈൻ ചലഞ്ച്, ഫാൽക്കൺ മാർക്കറ്റ്…; ദുബൈയിൽ പുതിയ വികസന പദ്ധതികൾക്ക് അംഗീകാരം

Wait 5 sec.

ദുബൈ | ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്നതിനും നഗര സൗകര്യങ്ങളും പൊതു ഇടങ്ങളും വർധിപ്പിക്കുന്നതിനുമായി ദുബൈ മുനിസിപ്പാലിറ്റിയുടെ പുതിയ വികസന പദ്ധതികൾക്ക് (Dubai Development Plans) ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം അംഗീകാരം നൽകി. പൈതൃകം, നവീകരണം, സുസ്ഥിരത എന്നിവ സമന്വയിപ്പിക്കുന്ന പദ്ധതികളാണ് ഇവയെന്ന് അദ്ദേഹം എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു.ദുബൈ സാമ്പത്തിക അജണ്ട ഡി 33, ദുബൈ 2040 അർബൻ മാസ്റ്റർ പ്ലാൻ എന്നിവക്ക് പിന്തുണ നൽകുന്നതാണ് ഈ പുതിയ വികസന പദ്ധതികൾ. ദുബൈ ഫാൽക്കൺ മാർക്കറ്റ്, ദുബൈ ക്രീക്ക് ലൈറ്റിംഗ്, കൃത്രിമ ബുദ്ധി പാർക്ക് എന്നിവ ഇതിൽ പെടും.ദുബൈ ഫാൽക്കൺ മാർക്കറ്റ്50,000 ചതുരശ്ര അടി വിസ്തീർണത്തിൽ, അഞ്ച് കോടി ദിർഹം ചെലവഴിച്ചാണ് ഇത് നിർമിക്കുന്ന ഫാൽക്കൺ മാർക്കറ്റ് മേഖലയിലെ ഇത്തരത്തിലുള്ള ആദ്യത്തെ സംയോജിത കേന്ദ്രമാവും. ഫാൽക്കണുകളുടെ വിൽപ്പന കേന്ദ്രങ്ങൾ, അനുബന്ധ സാമഗ്രികൾ, വെറ്ററിനറി ക്ലിനിക്ക്, സാംസ്‌കാരിക പൈതൃക പരിപാടികൾക്കുള്ള ഇടങ്ങൾ എന്നിവ ഇവിടെയുണ്ടാകും.ദുബൈയുടെ ഗ്രാമീണ, മരുഭൂമി പ്രദേശങ്ങൾ വികസിപ്പിക്കുന്നതിനൊപ്പം ഇമാറാത്തി പൈതൃകം സംരക്ഷിക്കുക കൂടിയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. വേട്ടപ്പക്ഷിയായ ഫാൽക്കണിന്റെ ചിറകുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുള്ള രൂപകൽപ്പനയാണ് സ്വീകരിക്കുക.ദുബൈ ക്രീക്ക് ലൈറ്റിംഗ്ദുബൈ ക്രീക്കിന്റെ എട്ട് കിലോമീറ്റർ ഭാഗത്ത് സംയോജിത ലൈറ്റിംഗ് സംവിധാനം ഏർപ്പെടുത്തും. ജലാശയത്തിന്റെ വശങ്ങൾ, ക്രീക്ക് പ്രവേശന കവാടങ്ങൾ, പൈതൃക വിപണികൾ, നടപ്പാതകൾ, കെട്ടിടങ്ങളുടെ മുൻഭാഗങ്ങൾ എന്നിവ ഇതിലൂടെ പ്രകാശിപ്പിക്കും. 2027 ആദ്യ പാദത്തോടെ ഈ പദ്ധതി പൂർത്തിയാകും.കൃത്രിമ ബുദ്ധി പാർക്ക് ഡിസൈൻ ചലഞ്ച്പാർക്കുകളുടെയും പൊതു ഇടങ്ങളുടെയും ആസൂത്രണത്തിലും രൂപകൽപ്പനയിലും പൂർണമായും കൃത്രിമ ബുദ്ധി പ്രയോജനപ്പെടുത്തുന്ന ലോകത്തിലെ ആദ്യത്തെ സംരംഭമാണിത്. ഡിസൈനർമാർ, ആർക്കിടെക്റ്റുകൾ, ഗവേഷകർ, സർവകലാശാല വിദ്യാർഥികൾ, സ്റ്റാർട്ടപ്പുകൾ എന്നിവർക്ക് ഈ മത്സരത്തിൽ പങ്കെടുക്കാം. അന്താരാഷ്ട്ര ജൂറിയും പ്രാദേശിക ജനവിഭാഗങ്ങളും ചേർന്നായിരിക്കും വിജയികളെ തിരഞ്ഞെടുക്കുക.ലോകപ്രശസ്ത ആർക്കിടെക്റ്റുകളുമായുള്ള സഹകരണംപ്രശസ്ത ജാപ്പനീസ് ആർക്കിടെക്റ്റ് കെംഗോ കുമയുമായി സഹകരിച്ച് ദുബൈയിലെ അദ്ദേഹത്തിന്റെ ആദ്യ പാർക്ക് പദ്ധതിയായ “റിസർവോയർ പാർക്ക്’ വികസിപ്പിക്കും. പ്രകൃതിയും ആർക്കിടെക്ചറും പ്രാദേശിക സാംസ്‌കാരിക ഘടകങ്ങളും സമന്വയിപ്പിക്കുന്ന രീതിയിലായിരിക്കും ഇതിന്റെ നിർമാണം.Content Highlights: Sheikh Hamdan approved new Dubai development plans to improve urban facilities and living standards. The projects include a unique Dubai Falcon Market, an extensive Dubai Creek Lighting project, and an AI park design challenge. These initiatives support the Dubai 2040 Urban Master Plan.