അയോധ്യ ക്ഷേത്രക്കൊള്ള: ട്രസ്റ്റ് സെക്രട്ടറി ചമ്പത്ത് റായി രാജിവെച്ചു

Wait 5 sec.

അയോധ്യ സംഭാവന ക്രമക്കേടിൽ അന്വേഷണം നടക്കുന്നതിനിടെ രാജി വെച്ച് വിഎച്ച്പി നേതാവ് ട്രസ്റ്റ് സെക്രട്ടറി ചമ്പത്ത് റായി. ട്രസ്റ്റ് അം​ഗം അനിൽമിശ്രയും രാജിവെച്ചു. ട്രസ്റ്റ് പുനഃസംഘടിപ്പിക്കണമെന്ന് എസ്ഐടി നിർദ്ദേശമുണ്ടായിരുന്നു. ഇതിനുപിന്നാലെയാണ് റായിയുടേയും അനിൽമിശ്രയുടേയും രാജി. ഈ കേസിൽ മുമ്പ് എട്ടുപേർ അറസ്റ്റിലായിരുന്നു.അതേസമയം, ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത്ത് റായിയെ സംരക്ഷിക്കുന്ന ബിജെപി നിലപാടിൽ പ്രതിഷേധം കടുത്തിരുന്നു. ഇതോടെയാണ് ഭാരവാഹികളിലേക്കും അന്വേഷണം വ്യാപിപ്പിക്കാൻ എസ് ഐ ടി നിർബന്ധിതരായത്.ക്ഷേത്ര നിർമാണത്തിന് സംഭാവന നൽകിയവരുടെയും മൊഴി രേഖപ്പെടുത്തും. കാണാതായ 60 കിലോ വെള്ളിക്കെട്ടി സംഭാവന നൽകിയ അനുരാഗ് രസ്തോഗിയുടെ മൊഴിയാണ് ആദ്യം രേഖപ്പെടുത്തുക.Also Read: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് കാരണം ആവശ്യത്തിന് മഴ ലഭിക്കാത്തത്; ന്യായീകരണവുമായി സണ്ണി ജോസഫ്ക്ഷേത്ര നിർമ്മാണത്തിനായി ഭൂമി വാങ്ങിയതിലും വൻ അഴിമതി നടന്നിട്ടുണ്ട് എന്നാണ് കണ്ടെത്തൽ. ഇതും അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.The post അയോധ്യ ക്ഷേത്രക്കൊള്ള: ട്രസ്റ്റ് സെക്രട്ടറി ചമ്പത്ത് റായി രാജിവെച്ചു appeared first on Kairali News | Kairali News Live.