Etihad Rail Booking: രണ്ട് ദിവസത്തിനിടെ വിറ്റുപോയത് 5,000 ടിക്കറ്റുകൾ; ഇത്തിഹാദ് റെയിൽ ആപ്പ് ഡൗൺലോഡിംഗിലും ഒന്നാമത്

Wait 5 sec.

അബൂദബി | യു എ ഇയുടെ അഭിമാന പദ്ധതിയായ ഇത്തിഹാദ് റെയിലിന്റെ പാസഞ്ചർ സർവീസുകൾക്കായുള്ള ബുക്കിംഗ് ആരംഭിച്ച് രണ്ട് ദിവസത്തിനകം അയ്യായിരത്തിലധികം യാത്രക്കാർ സീറ്റുകൾ റിസർവ് ചെയ്തതായി അധികൃതർ അറിയിച്ചു. ഇതോടൊപ്പം ഇത്തിഹാദ് റെയിലിന്റെ (Etihad Rail) മൊബൈൽ ആപ്ലിക്കേഷൻ യു എ ഇയിൽ ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്യപ്പെട്ട സൗജന്യ ആപ്പായി മാറുകയും ചെയ്തു. യു എ ഇ ട്രാവൽ (UAE Travel) രംഗത്ത് വലിയ വിപ്ലവം സൃഷ്ടിക്കുന്ന ദേശീയ പാസഞ്ചർ റെയിൽ ശൃംഖലയുടെ ആദ്യഘട്ട സർവീസ് ജൂൺ 30 ന് അബൂദബിക്കും ഫുജൈറക്കും ഇടയിൽ ആരംഭിക്കുന്നതിന് മുന്നോടിയായാണ് ഈ വൻ ഡിമാൻഡ് അനുഭവപ്പെടുന്നത്.തുടർന്ന് സെപ്തംബർ 30 മുതൽ അബൂദബി, ദുബൈ, അൽ ദൈദ്, ഫുജൈറ നഗരങ്ങളെ ബന്ധിപ്പിച്ചു കൊണ്ട് സർവീസ് വിപുലീകരിക്കും. അൽ ദഫ്റ, ഷാർജ തുടങ്ങിയ സ്റ്റേഷനുകളിലേക്കുള്ള സർവീസുകൾ തൊട്ടടുത്ത ഘട്ടങ്ങളിൽ ആരംഭിക്കും. നിലവിൽ യാത്രക്കാർക്ക് ഇത്തിഹാദ് റെയിലിന്റെ ഔദ്യോഗിക ആപ്പ് വഴിയും വെബ്സൈറ്റ് വഴിയും ടിക്കറ്റുകൾ വാങ്ങാനും മുൻകൂട്ടി സീറ്റുകൾ തിരഞ്ഞെടുക്കാനും സാധിക്കും.തുടക്കത്തിൽ അബൂദബി – ഫുജൈറ റൂട്ടിൽ കംഫർട്ട് ക്ലാസിന് 55 ദിർഹവും പ്രീമിയം ക്ലാസിന് 120 ദിർഹവുമാണ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. കംഫർട്ട് ക്ലാസിൽ വൈഫൈ, ചാർജിംഗ് സൗകര്യം, ലഗേജ് സ്പേസ് എന്നിവ ലഭ്യമാകുമ്പോൾ പ്രീമിയം ക്ലാസിൽ കൂടുതൽ വിശാലമായ സീറ്റുകളും ലഘുഭക്ഷണങ്ങളും യാത്രക്കാർക്ക് ലഭിക്കും. ഇതിന് പുറമെ മുതിർന്ന പൗരന്മാർക്കും കുട്ടികൾക്കുമായി പ്രത്യേക ഇളവുകളും അധികൃതർ പ്രഖ്യാപിച്ചിട്ടുണ്ട്.കൂടുതൽ യാത്രക്കാരുള്ള ഗ്രൂപ്പുകൾക്കും സ്കൂളുകൾക്കും കമ്പനികൾക്കും ഒരേ പേരിൽ ഒന്നിലധികം ടിക്കറ്റുകൾ ഒന്നിച്ച് ബുക്ക് ചെയ്യാനുള്ള സൗകര്യവും ട്രാവൽ ഏജന്റുമാർക്കായി ഒരുക്കിയിട്ടുണ്ട്. റെയിൽവേ ടിക്കറ്റ് ബുക്കിംഗ് (Railway Ticket Booking) ഇത്രയും ലളിതമായതോടെ വരും ദിവസങ്ങളിൽ കൂടുതൽ യാത്രക്കാർ സർവീസിന്റെ ഭാഗമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. Content Highlights:Etihad Rail passenger service recorded over 5,000 ticket bookings within 48 hours of launch. The official mobile app became the most downloaded free app in the UAE. The first phase of the rail service connects Abu Dhabi and Fujairah from June 30, with future expansions planned for Dubai and Sharjah.