ഇറാനിൽ യു എസ് വ്യോമാക്രമണം

Wait 5 sec.

വാഷിംഗ്ടൺ/ തെഹ്‌റാൻ | പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കുന്നതിന് ധാരണാപത്രം ഒപ്പുവെച്ച് ദിവസങ്ങൾക്കകം യു എസ്- ഇറാൻ ഏറ്റുമുട്ടൽ. കരാർ വ്യവസ്ഥ ലംഘിച്ചെന്ന് ആരോപിച്ച് ഇറാന് നേരെ യു എസ് വ്യോമാക്രമണം നടത്തി. ഇതിന് പിന്നാലെ പശ്ചിമേഷ്യൻ മേഖലയിലെ യു എസ് സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇറാനും പ്രത്യാക്രമണം നടത്തി. ഹോർമുസിൽ എണ്ണ ടാങ്കറിന് നേരെ ആക്രമണമുണ്ടായി. മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാൻ 60 ദിവസത്തെ വെടിനിർത്തൽ കരാറിൽ യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാനും ഒപ്പുവെച്ച് രണ്ടാഴ്ച തികയും മുമ്പാണ് സൈനിക നടപടി.ഹോർമുസ് കടലിടുക്കിൽ വെച്ച് വാണിജ്യ കപ്പലിന് നേരെ വ്യാഴാഴ്ച ഇറാൻ നടത്തിയ പ്രൊജക്‌ടൈൽ ആക്രമണത്തിന് മറുപടിയായാണ് യു എസിന്റെ വ്യോമാക്രമണം. ഇറാന്റെ മിസൈൽ, ഡ്രോൺ സംഭരണ കേന്ദ്രങ്ങൾ, തീരദേശ റഡാർ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ആക്രമണം നടത്തിയതായി യു എസ് സെൻട്രൽ കമാൻഡ് അറിയിച്ചു. എം വി എവർ ലൗലി എന്ന വാണിജ്യ കപ്പലിന് നേരെ ഇറാൻ നടത്തിയ ആക്രമണത്തിനുള്ള ശക്തമായ തിരിച്ചടിയാണ് ഇതെന്ന് യു എസ് സൈന്യം വ്യക്തമാക്കി.ഇത്തരം അതിക്രമങ്ങൾ വെടിനിർത്തൽ കരാറിന് വിരുദ്ധമാണെന്ന് ട്രംപ് പറഞ്ഞു. ഭാവിയിൽ ആക്രമണം ആവർത്തിച്ചാൽ വലിയ പ്രത്യാഘാതങ്ങളുണ്ടാകുമെന്ന് യു എസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസും മുന്നറിയിപ്പ് നൽകി.സിംഗപ്പൂർ പതാകയുള്ള കപ്പൽ ഒമാൻ തീരത്തുകൂടി ഹോർമുസ് കടലിടുക്ക് കടക്കുന്ന സമയത്താണ് ആക്രമണം ഉണ്ടായത്. അനുമതിയില്ലാത്ത പാത ഉപയോഗിച്ചതിനെ തുടർന്നാണ് ആക്രമണമുണ്ടായതെന്ന് ഇറാൻ വ്യക്തമാക്കി. അതിനിടെ, ഇന്നലെ ഹോർമുസിൽ എണ്ണ ടാങ്കറിന് നേരെ പ്രൊജക്‌ടൈൽ ആക്രമണമുണ്ടായതായി യു കെ മാരിടൈം ട്രേഡ് ഓപറേഷൻസ് അറിയിച്ചു.വീഡിയോ പുറത്തുവിട്ടുഇറാനു നേരെയുള്ള ആക്രമണത്തിന്റെ ദൃശ്യം എന്ന് വെളിപ്പെടുത്തി 37 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയും സെൻട്രൽ കമാൻഡ് പുറത്തുവിട്ടിട്ടുണ്ട്. ആക്രമണം നടന്ന സ്ഥലം വെളിപ്പെടുത്തിയിട്ടില്ലെങ്കിലും തെക്കൻ തുറമുഖ നഗരമായ സിരിക്കിൽ സ്ഫോടനശബ്ദം കേട്ടതായി ഇറാനിലെ ഔദ്യോഗിക മാധ്യമം റിപോർട്ട് ചെയ്തു.ഗൾഫ് മേഖലയിലെ യു എസ് കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയതായി ഇറാനിലെ റവല്യൂഷനറി ഗാർഡ് കോർപ്‌സ് (ഐ ആർ ജി സി) അറിയിച്ചു. കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ ഐ ആർ ജി സി തയ്യാറായില്ല. ബഹ്‌റൈന് നേരെ ഇറാൻ നിരവധി ഡ്രോൺ ആക്രമണങ്ങൾ നടത്തിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. രാജ്യത്തിന്റെ പരമാധികാരത്തിന്മേലുള്ള നഗ്നമായ ലംഘനമാണിതെന്ന് ചൂണ്ടിക്കാട്ടി ബഹ്‌റൈൻ വിദേശകാര്യ മന്ത്രാലയം ആക്രമണത്തെ അപലപിച്ചു.ലബനാനിൽ ആക്രമണംഇസ്‌റാഈലും ലബനാനും തമ്മിൽ സംഘർഷം കുറയ്ക്കുന്നതിനായുള്ള സുരക്ഷാ കരാറിൽ ഒപ്പുവെച്ച് ഒരു ദിവസം തികയും മുമ്പ് വീണ്ടും ആക്രമണം. തെക്കൻ ലബനാനിൽ ഇസ്‌റാഈൽ ഡ്രോൺ ആക്രമണം നടത്തി. നബാത്തിയ അൽ-ഫൗഖ പ്രദേശത്ത് ആക്രമണം നടന്നതായി ലബനാനിലെ ഔദ്യോഗിക വാർത്താ ഏജൻസി റിപോർട്ട് ചെയ്തു.#USIranConflict #StraitOfHormuz #MiddleEastNews #DonaldTrump #IRGC #BreakingNewsContent Highlights: The US and Iran engaged in military strikes just days after signing a 60-day ceasefire agreement. The US launched airstrikes targeting Iranian missile and drone sites following an attack on a commercial vessel in the Strait of Hormuz. In retaliation, Iran’s IRGC launched drone strikes targeting US assets and Bahrain.