ഫിഫ ലോകകപ്പ് 2026: ജീവന്മരണ പോരാട്ടത്തിൽ ഘാനയ്‌ക്കെതിരെ ആദ്യപകുതിയിൽക്രൊയേഷ്യ ഒരു ഗോളിന്മുന്നിൽ

Wait 5 sec.

ഫിഫ ലോകകപ്പ് 2026 ഗ്രൂപ്പ് എല്ലിലെ പോരാട്ടത്തിൽ ആദ്യ പകുതി അവസാനിച്ചപ്പോൾ ഘാനയ്‌ക്കെതിരെ ക്രൊയേഷ്യ ഒരു ഗോളിന് മുന്നിൽ. ഫിലാഡൽഫിയയിൽ നടക്കുന്ന കളിയുടെ 31ആം മിനുട്ടിൽ പീറ്റർ സൂസിക് ആണ്  ക്രൊയേഷ്യയെ മുന്നിലെത്തിച്ചത്. സഹതാരം മാറ്റിയോ കോവചികിൽ നിന്ന് ലഭിച്ച പാസ്സ് മികകഫഹ ഒരു ഷോട്ടിലൂടെ താരം വലയിലെത്തിക്കുകയായിരുന്നു.Also Read: അയര്‍ലന്‍ഡിനെതിരായ രണ്ടാം ടി20 മത്സരത്തിൽ സഞ്ജു സാംസണിനു പകരം വൈഭവ് സൂര്യവംശി ടീമിലെത്തിയേക്കുംനോക്കൗട്ട് യോഗ്യത ഉറപ്പിക്കാൻ വിജയം അനിവാര്യമായ ഘാനയും ക്രൊയേഷ്യയും മികച്ച പ്രകടനമാണ് ആദ്യ പകുതിയിൽ കാഴ്ചവച്ചത്. പോസെഷനിലും പന്തടക്കത്തിലും ഇരു ടീമുകളും ഒപ്പത്തിനൊപ്പം നിന്നെങ്കിലും ഗോൾ വലയെ ലക്ഷ്യമാക്കിയുള്ള ഷോട്ടുകളും നീക്കങ്ങളൂം ഏറെയും നടത്തിയത് ക്രൊയേഷ്യയാണ്. ആദ്യ മത്സരത്തിൽ ഇംഗ്ലണ്ടിനോട് തോൽവി നേരിട്ട 2018 ഫൈനലിസ്റ്റുകൾ പനാമയെ തകർത്തിരുന്നു. അതെസമയം പനാമയെ പരാജയപ്പെടുത്തുകയും ഇംഗ്ലണ്ടിനോട് സമനില വഴങ്ങുകയും ചെയ്ത ഘാനയ്ക്ക് യോഗ്യത ഉറപ്പിക്കാൻ സമനില തന്നെ ധാരാളം ആണ്. ഗ്രൂപ്പിലെ തന്നെ മറ്റൊരു മൽത്സരത്തിൽ പനാമയ്ക്കെതിരെ ഇംഗ്ലണ്ട് ഒരു ഗോളിന് മുന്നിലാണ്.The post ഫിഫ ലോകകപ്പ് 2026: ജീവന്മരണ പോരാട്ടത്തിൽ ഘാനയ്‌ക്കെതിരെ ആദ്യപകുതിയിൽ ക്രൊയേഷ്യ ഒരു ഗോളിന് മുന്നിൽ appeared first on Kairali News | Kairali News Live.