ഒളിമ്പ്യൻ അഞ്ജു ബോബി ജോർജ് രണ്ടു പതിറ്റാണ്ടിനു മുൻപ് സ്ഥാപിച്ച ലോങ്ങ് ജമ്പ് ദേശീയ റെക്കോർഡ് തിരുത്തി ആൻസി സോജൻ. ഭുവനേശ്വറിൽ നടക്കുന്ന നാഷണൽ ഇന്റർ സ്റ്റേറ്റ് സീനിയർ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ വച്ചാണ് മലയാളി താരം ചരിത്രം കുറിച്ചത്. 6.88 മീറ്റർ ദൂരം ചാടി കടന്ന ആൻസി സോജൻ ഏഷ്യൻ ഗെയിംസിലേക്ക് യോഗ്യതയും നേടി.Also Read:ക്രിക്കറ്റ് പ്രേമികൾക്ക് സുവർണാവസരം; നാടിളക്കാൻ കെസിഎൽ ഫാൻ ലീഗുമായി കെസിഎ2004 ഇൽ നടന്ന ഏതൻസ് ഒളിംപിക്സിൽ വച്ച് അഞ്ജു സ്ഥാപിച്ച 6.83 മീറ്റർ റെക്കോർഡ് ആണ് ആൻസി പഴങ്കഥയാക്കിയത്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടു കാലത്തിനിടയിൽ 6.85 മീറ്ററിലധികം ചാടിയ രണ്ടാമത്തെ ഏഷ്യൻ വനിത കൂടിയാണ് ആൻസി സോജൻ. ഇന്ത്യൻ നേവിയെ പ്രതിനിധീകരിച്ച് മത്സരിച്ച ആൻസി തന്റെ അഞ്ചാമത്തേയും അവസാനത്തെയും ശ്രമത്തിലാണ് റെക്കോർഡ് മറികടന്നത്. നേരത്തെ 2023ഇൽ നടന്ന ഏഷ്യൻ ഗെയിംസിലും കഴിഞ്ഞ വർഷത്തെ ഏഷ്യൻ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിലും ആൻസി സോജൻ വെള്ളി മെഡൽ സ്വന്തം ആക്കിയിരുന്നു.The post അഞ്ജു ബോബി ജോർജിന്റെ റെക്കോർഡ് രണ്ടു പതിറ്റാണ്ടിനു ശേഷം തകർത്ത് ആൻസി സോജൻ appeared first on Kairali News | Kairali News Live.