സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പ്; നാല് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

Wait 5 sec.

സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത. സംസ്ഥാനത്തെ മുഴുവൻ ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പുണ്ട്. നാല് ജില്ലകളിൽ ഓറഞ്ച് അലേർട്ടും 10 ജില്ലകളിൽ യെല്ലോ അലേർട്ടുമാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്.കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചത്. അതിശക്തമായ മഴയ്ക്കുള്ള സാധ്യത പരി​ഗണിച്ചാണ് മുന്നറിയിപ്പ്. ബാക്കി ജില്ലകളിൽ യെല്ലോ അലേർട്ട് ആണ് നിലവിലുള്ളത്. ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.ALSO READ: ഉമ്മൻചാണ്ടിക്ക് സ്മാരകം പ്രഖ്യാപിക്കാതെ ബജറ്റ്; മിനി സിവിൽ സ്റ്റേഷൻ നിർമ്മിച്ചതും റോഡ് പണിതതും എൽഡിഎഫ്ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ മലയോര മേഖലയ്ക്കും തീരപ്രദേശങ്ങളിലും ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. ബുധനാഴ്ച വരെ ലക്ഷദ്വീപ് കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. നാളെ രണ്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ടും ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.Heavy rainfall is likely across Kerala today. The IMD has issued Orange Alerts for Kasaragod, Kannur, Kozhikode and Wayanad, while the remaining 10 districts are under Yellow Alert.The post സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പ്; നാല് ജില്ലകളിൽ ഓറഞ്ച് അലേർട്ട് appeared first on Kairali News | Kairali News Live.