അയര്‍ലന്‍ഡിനെതിരായ രണ്ടാം ടി20 മത്സരത്തിൽ സഞ്ജു സാംസണിനു പകരം വൈഭവ് സൂര്യവംശിടീമിലെത്തിയേക്കും

Wait 5 sec.

അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പരയിലെ രണ്ടാമത്തെയും അവസാനത്തെയും മത്സരത്തിൽ വൈഭവ് സൂര്യവംശി അന്താരാഷ്ട്ര അരങ്ങേറ്റം കുറയ്ക്കുമെന്ന് സൂചന. ആദ്യ മത്സരം തോറ്റ് സമ്മർദ്ദത്തിലായ ലോക ചാമ്പ്യന് മാനം കാക്കാൻ ഇന്ന് വിജയിച്ചേ തീരൂ.ആദ്യ മത്സരത്തിൽ അമ്പേ പരാജയപ്പെട്ട ഇന്ത്യൻ ബാറ്റിംഗ് നിരയ്ക്ക് കരുത്ത് പകരാൻ പതിനഞ്ചുകാരൻ വൈഭവിനെ ടീമിൽ ഉൾപ്പെടുത്തണം എന്ന ആവശ്യം വ്യാപകമായി ഉയരുകയാണ്. ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന് വേണ്ടി മികച്ച പ്രകടനം കാഴ്ചവച്ച ഇടങ്കയ്യൻ ബാറ്റർ ടീമിന് മികച്ച തുടക്കം നൽകുമെന്നാണ് പ്രതീക്ഷ.Also Read:അഞ്ജു ബോബി ജോർജിന്റെ റെക്കോർഡ് രണ്ടു പതിറ്റാണ്ടിനു ശേഷം തകർത്ത് ആൻസി സോജൻഅതേസമയം ഓപ്പണർ ആയ വൈഭവ് ടീമിൽ എത്തിയാൽ ലോകകപ്പിലെ മാൻ ഓഫ് ദി ടൂർണമെന്റായ മലയാളി താരം സഞ്ജു സാംസണിനു പുറത്തിരിക്കേണ്ടി വരുമെന്നാണ് സൂചന. ടീമിലെ രണ്ടാമത്തെ ഓപ്പണർ ആയ അഭിഷേക് ശർമ്മ ആദ്യ മത്സരത്തിൽ 20 പന്തില്‍ 49 റൺസ് നേടിയിരുന്നു. അതേസമയം സഞ്ജു വെറും അഞ്ചു റൺസ് നേടി ആദ്യ മത്സരത്തിൽ നിരാശപ്പെടുത്തിയിരുന്നു.The post അയര്‍ലന്‍ഡിനെതിരായ രണ്ടാം ടി20 മത്സരത്തിൽ സഞ്ജു സാംസണിനു പകരം വൈഭവ് സൂര്യവംശി ടീമിലെത്തിയേക്കും appeared first on Kairali News | Kairali News Live.