ഫിഫ ലോകകപ്പ് 2026: ഘാനയെ പരാജയപ്പെടുത്തി നോക്കൗട്ട്റൗണ്ടിലേക്ക് യോഗ്യത നേടി ക്രൊയേഷ്യ

Wait 5 sec.

ഫിഫ ലോകകപ്പ് 2026 ഗ്രൂപ്പ് എല്ലിലെ നിർണ്ണായകമായ പോരാട്ടത്തിൽ കരുത്തരായ ഘാനയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തകർത്ത ക്രൊയേഷ്യ നോക്കൗട്ട് ഘട്ടത്തിലേക്ക് പ്രവേശിച്ചു. ഫിലാഡൽഫിയയിൽ നടന്ന കളിയിൽ വിജയിച്ചു ഗ്രൂപ്പിൽ ഇംഗ്ലണ്ടിന് പിന്നിലായി രണ്ടാം സ്ഥാനക്കാരായാണ് ടീം റൗണ്ട് ഓഫ് 32 യോഗ്യത നേടിയത്.കളിയുടെ 31ആം മിനുട്ടിൽ പീറ്റർ സൂസിക്കിലൂടെ ക്രൊയേഷ്യയാണ് മുന്നിലെത്തിയത്. എന്നാൽ രണ്ടാം പകുതിയിൽ ഘാന തിരിച്ചടിച്ചു. കളിയുടെ 73ആം മിനുട്ടിൽ ഏണസ്റ്റ് ന്യൂവാമയിൽ എടുത്ത ഫ്രീ കിക്ക് ഡെറിക് ലക്കാസെൻ ക്രൊയേഷ്യയുടെ ഗോൾ വലയിൽ എത്തിച്ചു. നോക്കൗട്ട് യോഗ്യത ഉറപ്പിക്കാൻ ജയം അനിവാര്യമായ ക്രൊയേഷ്യ തുടർന്ന് ഘാനയുടെ ഗോൾ മുഖത്തേയ്ക്ക് തുടർച്ചയായ ആക്രമണങ്ങൾ ആണ് അഴിച്ചുവിട്ടത്.THERE IT IS! With a victory over @GhanaBlackstars, #Croatia reaches the @FIFAWorldCup second round! #CROGHA #WorldCup | #PokažiSrce | #HrabarBroj | #Family | #Vatreni pic.twitter.com/C1b96lQlPp— HNS (@HNS_CFF) June 27, 2026അതിനു അധികം വൈകാതെ ഫലം ലഭിച്ചു. 83ആം മിനുട്ടിൽ ലൂക്കാ മോഡ്രിക് എടുത്ത് കൊർണർ കിക്ക് മികച്ചൊരു ഹെഡറിലൂടെ നിക്കോള വ്ലാസിക് ഘാനയുടെ വലയിലെത്തിച്ചു. മത്സരത്തിൽ പരാജയപ്പെട്ടെങ്കിലും ഗ്രൂപ്പിലെ മൂന്നാം സ്ഥാനക്കാരായ ഘാനയും നോക്കൗട്ട് യോഗ്യത നേടി.The post ഫിഫ ലോകകപ്പ് 2026: ഘാനയെ പരാജയപ്പെടുത്തി നോക്കൗട്ട് റൗണ്ടിലേക്ക് യോഗ്യത നേടി ക്രൊയേഷ്യ appeared first on Kairali News | Kairali News Live.