ഭൂമിയിടപാട് ആരോപണത്തിൽ മധ്യപ്രദേശ് മുഖ്യമന്ത്രിക്ക് എതിരായ മാധ്യമ റിപ്പോർട്ട് തള്ളി മുഖ്യമന്ത്രിയുടെ ഓഫീസ്. മുഖ്യമന്ത്രിയായി മോഹൻ യാദവ് സത്യപ്രതിജ്ഞ ചെയ്ത ശേഷം ഒരു ഭൂമിയും വാങ്ങിയിട്ടില്ലെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് ഉന്നയിക്കുന്ന വാദം.ഭാര്യ സീമ യാദവും ഭൂമി വാങ്ങിയിട്ടില്ലെന്നും ആരോപണങ്ങൾക്ക് മുഖ്യമന്ത്രി തന്നെ മറുപടി നൽകുമെന്നും സിഎം ഓഫീസ് വ്യക്തമാക്കി. മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവും കുടുംബവും കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള റിയൽ എസ്റ്റേറ്റ് സ്ഥാപനവും 168 ഏക്കർ സ്ഥലം വാങ്ങിക്കൂട്ടിയെന്നാണ് റിപ്പോർട്ട്.also read; സംസ്ഥാനത്തിന്റെ പുതിയ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ; തീരുമാനം മന്ത്രിസഭാ യോഗത്തിന്റേത്മുഖ്യമന്ത്രിയായതിന് ശേഷം മോഹൻയാദവും കുടുംബവും വൻതോതിൽ ഭൂമി വാങ്ങിക്കൂട്ടിയതായി ഇന്ത്യൻ എക്സ്പ്രസാണ് റിപ്പോർട്ട് ചെയ്തത്. ഡിസംബറിന് ശേഷം മോഹൻ യാദവിന്റെ കുടുംബം ഉജ്ജയിനിയിൽ 45 കോടി മുടക്കി 168 ഏക്കർ വരുന്ന 137 പ്ലോട്ടുകൾ വാങ്ങിക്കൂട്ടിയതായാണ് വിവരം.The post ഭൂമിയിടപാട് ആരോപണം; മധ്യപ്രദേശ് മുഖ്യമന്ത്രിക്കെതിരായ മാധ്യമ റിപ്പോർട്ട് തള്ളി മുഖ്യമന്ത്രിയുടെ ഓഫീസ് appeared first on Kairali News | Kairali News Live.