ഓള്‍റൗണ്ടര്‍ സൂര്യാന്‍ശ് ഷെഡ്‌ഗെ ഇന്ത്യന്‍ ടീമില്‍; ഉള്‍പ്പെടുത്തിയത് പരുക്കേറ്റ നിതീഷിന് പകരക്കാരനായി

Wait 5 sec.

മുംബൈ | ഓള്‍റൗണ്ടര്‍ സൂര്യാന്‍ശ് ഷെഡ്‌ഗെയെ ഇംഗ്ലണ്ട്, അയര്‍ലണ്ട് പര്യടനങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തി. പരുക്കേറ്റതിനെ തുടര്‍ന്ന് പുറത്തു പോകേണ്ടി വന്ന നിതീഷ് കുമാര്‍ റെഡ്ഢിക്ക് പകരക്കാരനായാണ് ഷെഡ്‌ഗെ എത്തുന്നത്.ആഭ്യന്തര ക്രിക്കറ്റില്‍ മുംബൈയെ പ്രതിനിധീകരിക്കുന്ന താരമാണ് ഷെഡ്‌ഗെ. മുംബൈയിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്. 2025 ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് സീസണില്‍ പഞ്ചാബ് കിംഗ്സിനു വേണ്ടിയാണ് കളത്തിലിറങ്ങിയത്. അടുത്തിടെ അവസാനിച്ച ത്രിരാഷ്ട്ര പരമ്പരയില്‍ ഇന്ത്യ ‘എ’ക്കായി മികച്ച പ്രകടനമാണ് നിതീഷ് കാഴ്ചവച്ചത്. ഈ പ്രകടനമാണ് താരത്തിന് ദേശീയ ടീമിലേക്ക് എത്തുന്നതില്‍ പ്രധാന ഘടകമായത്.അഫ്ഗാനിസ്ഥാനെതിരെ നടന്ന ഏകദിന പരമ്പരക്കിടെയാണ് നിതീഷ് കുമാറിന് പരുക്കേറ്റത്. താരത്തിന്റെ ഇടത് തുടയിലെ പേശികള്‍ക്കാണ് പരുക്കേറ്റിരിക്കുന്നത്.Content Highlights:All-rounder Suryansh Shedge has been named in the Indian cricket team. He joins the squad as a replacement for Nitish Kumar Reddy, who was ruled out due to an injury. The inclusion provides a fresh all-round option for the team during the upcoming matches.