സംസ്ഥാനത്തിന്റെ പുതിയ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ; തീരുമാനം മന്ത്രിസഭാ യോഗത്തിന്റേത്

Wait 5 sec.

സംസ്ഥാനത്തിന്റെ പുതിയ ചീഫ് സെക്രട്ടറിയായി ബിശ്വനാഥ് സിൻഹയെ തീരുമാനിച്ചു. മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. നിലവിലെ ചീഫ് സെക്രട്ടറി വിരമിക്കുന്ന സാഹചര്യത്തിലാണ് പുതിയ നിയമനം. നിലവിൽ ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറിയാണ് വിശ്വനാഥ് സിൻഹ.1992 ബാച്ചിലെ ഐഎഎസ് ഉദ്യോഗസ്ഥനാണ് അദ്ദേഹം.മുഖ്യമന്ത്രി വിഡി സതീശന്റെ നേതൃത്വത്തിൽ ചേർന്ന ആദ്യ മന്ത്രിസഭായോഗത്തിലാണ് ബിശ്വനാഥ് സിൻഹയെ ചീഫ് സെക്രട്ടറിയായി തീരുമാനിച്ചത്. ബജറ്റ് പ്രഖ്യാപനത്തിന് ശേഷം ചേരുന്ന ആദ്യ മന്ത്രിസഭാ യോഗമാണിത്.also read; ‘നികുതി പരിഷ്കരണം ബക്കാഡി കമ്പനിയെ സഹായിക്കാനെന്ന പ്രതിപക്ഷ ആരോപണം ഗൗരവമുള്ളത്’:സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി സുപ്രഭാതം മുഖപ്രസംഗംഅതേസമയം, ഏറെ വിവാദമായ മദ്യനികുതിയിളവ് വിഷയത്തിൽ സർക്കാർ നിലപാട് എന്താണെന്ന് ഇന്നറിയാം. വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ് പ്രഖ്യാപനത്തിൽ മുഖ്യമന്ത്രി ‍വി ഡി സതീശൻ മാറ്റം വരുത്തുമോ എന്നത് ഇന്ന് വ്യക്തമാകും. മൂന്ന് ദിവസം നീണ്ട് നിന്ന പുതുക്കിയ ബജറ്റ് ചർച്ചയ്ക്ക് മുഖ്യമന്ത്രി ഇന്ന് നിയമസഭയിൽ മറുപടി പറയും. മന്ത്രിസഭ അറിയാതെ മുഖ്യമന്ത്രി സ്വന്തം നിലയ്ക്ക് എടുത്ത തീരുമാനത്തിൽ കോൺഗ്രസിനുള്ളിലും മുന്നണിയിലും വലിയ അതൃപ്തി നിലനിൽക്കുകയാണ്.The post സംസ്ഥാനത്തിന്റെ പുതിയ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ; തീരുമാനം മന്ത്രിസഭാ യോഗത്തിന്റേത് appeared first on Kairali News | Kairali News Live.