‘നികുതി പരിഷ്കരണം ബക്കാഡി കമ്പനിയെ സഹായിക്കാനെന്നപ്രതിപക്ഷ ആരോപണം ഗൗരവമുള്ളത്’:സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി സുപ്രഭാതം മുഖപ്രസംഗം

Wait 5 sec.

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതിയിളവിൽ യുഡിഎഫ് സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി സുപ്രഭാതം മുഖപ്രസംഗം. വർദ്ധിപ്പിക്കാൻ ഇടയാക്കുന്ന നീക്കമാണ് സർക്കാരിന്റെ ഭാ​ഗത്ത് നിന്നുണ്ടാവുന്നതെന്നും. ഇത് ദൗർഭാഗ്യകരമെന്നും എഡിറ്റോറിയലിൽ വിമർശനം.നികുതി പരിഷ്കരണത്തിൽ പ്രതിപക്ഷത്തെ പിന്തുണയ്ക്കുന്ന നിലപാട് ആണ് മുഖപ്രസം​ഗം സ്വീകരിച്ചിരിക്കുന്നത്. പരിഷ്കരണം ബക്കാഡി കമ്പനിയെ സഹായിക്കാനെന്ന പ്രതിപക്ഷ ആരോപണം ഗൗരവമുള്ളത് ആണെന്ന് മുഖപ്രസം​ഗത്തിൽ വ്യക്തമാക്കുന്നു.also read; പിഎം ശ്രീ സഭയിൽ ഉയർത്താൻ പ്രതിപക്ഷം; അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിഫയൽ നീക്കം വേഗത്തിലാക്കിയത് ആരോപണത്തിന്റെ ശക്തി കൂട്ടുന്നു. വ്യക്തമായ വിശദീകരണം നൽകേണ്ട ബാധ്യത സർക്കാരിനുണ്ട്.മുന്നണിയിൽ നിന്ന് ഉയർന്ന എതിർപ്പ് സർക്കാരിനെ സംശയമുനയിൽ നിർത്തുന്നതായും. മുന്നണിയെ ബോധ്യപ്പെടുത്താൻ കഴിയാത്ത നയം അടിച്ചേൽപ്പിക്കുന്നത് രാഷ്ട്രീയ വിവേകമല്ലെന്നും എഡിറ്റോറിയൽ വ്യക്തമാക്കി.പ്രഖ്യാപനങ്ങളും പ്രവർത്തനങ്ങളും തമ്മിൽ വൈരുദ്ധ്യം നിലനിൽക്കുന്നതായും എഡിറ്റോറിയൽ ആരോപിക്കുന്നു. സുരക്ഷിതമദ്യം എന്ന തെറ്റായ ധാരണ സൃഷ്ടിച്ച് ജനങ്ങളെ ആകർഷിക്കാനാണ് ശ്രമം. ഫയൽ നീക്കം വേഗത്തിൽ നടന്നു എന്നത് ആരോപണത്തിൻ്റെ ശക്തി കൂട്ടുന്നതായും എഡിറ്റോറിയൽ വ്യക്തമാക്കി.The post ‘നികുതി പരിഷ്കരണം ബക്കാഡി കമ്പനിയെ സഹായിക്കാനെന്ന പ്രതിപക്ഷ ആരോപണം ഗൗരവമുള്ളത്’:സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി സുപ്രഭാതം മുഖപ്രസംഗം appeared first on Kairali News | Kairali News Live.