നിർണായക മന്ത്രിസഭായോഗം ഇന്ന്; പുതിയ ചീഫ് സെക്രട്ടറിയെ തീരുമാനിക്കുകയാണ് അജണ്ട

Wait 5 sec.

മുഖ്യമന്ത്രി വിഡി സതീശന്റെ നേതൃത്വത്തിൽ നിർണായക മന്ത്രിസഭായോഗം ഇന്ന് ചേരും. പുതിയ ചീഫ് സെക്രട്ടറിയെ തീരുമാനിക്കുകയാണ് യോ​ഗത്തിന്റെ അജണ്ട.മദ്യ നികുയിളവ് സംബന്ധിച്ച വിഷയം മന്ത്രിസഭാ യോഗത്തിൽ ഇന്ന് ഉയരാൻ സാധ്യതയുണ്ട്. ബജറ്റ് പ്രഖ്യാപനത്തിന് ശേഷം ചേരുന്ന ആദ്യ മന്ത്രിസഭാ യോഗം. മുസ്ലിം ലീഗും വകുപ്പ് മന്ത്രിയായ എം ലിജുവും അടക്കം വലിയ അതൃപ്തിയിലാണ്.also read; ‘നികുതി പരിഷ്കരണം ബക്കാഡി കമ്പനിയെ സഹായിക്കാനെന്ന പ്രതിപക്ഷ ആരോപണം ഗൗരവമുള്ളത്’:സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി സുപ്രഭാതം മുഖപ്രസംഗംഅതേസമയം, ഏറെ വിവാദമായ വിഷയത്തിൽ സർക്കാർ നിലപാട് എന്താണെന്ന് ഇന്നറിയാം. വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ് പ്രഖ്യാപനത്തിൽ മുഖ്യമന്ത്രി ‍വി ഡി സതീശൻ മാറ്റം വരുത്തുമോ എന്നത് ഇന്ന് വ്യക്തമാകും. മൂന്ന് ദിവസം നീണ്ട് നിന്ന പുതുക്കിയ ബജറ്റ് ചർച്ചയ്ക്ക് മുഖ്യമന്ത്രി ഇന്ന് നിയമസഭയിൽ മറുപടി പറയും. മന്ത്രിസഭ അറിയാതെ മുഖ്യമന്ത്രി സ്വന്തം നിലയ്ക്ക് എടുത്ത തീരുമാനത്തിൽ കോൺഗ്രസിനുള്ളിലും മുന്നണിയിലും വലിയ അതൃപ്തി നിലനിൽക്കുകയാണ്.The post നിർണായക മന്ത്രിസഭായോഗം ഇന്ന്; പുതിയ ചീഫ് സെക്രട്ടറിയെ തീരുമാനിക്കുകയാണ് അജണ്ട appeared first on Kairali News | Kairali News Live.