കോംഗോയും കടന്ന് കൊളംബിയ; നോക്കൗട്ട് റൗണ്ടില്‍

Wait 5 sec.

മെക്‌സിക്കോ | മധ്യ ആഫ്രിക്കന്‍ രാഷ്ട്രവുമായുള്ള ബലാബലത്തില്‍ വടക്കന്‍ അമേരിക്കന്‍ രാഷ്ട്രത്തിന് വിജയം. ഡി ആര്‍ കോംഗോയെ ഒരു ഗോളിന് തോല്‍പ്പിച്ച് കൊളംബിയ രാജകീയമായി നോക്കൗട്ട് റൗണ്ടില്‍ ഇടംനേടി. രണ്ട് കളികളും ജയിച്ച് ആറ് പോയിന്റുമായാണ് കൊളംബിയയുടെ തേരോട്ടം.രണ്ടാം പകുതിയുടെ 31-ാം മിനുട്ടില്‍ ഡാനിയേല്‍ മുനോസ് ആണ് കൊളംബിയക്കായി സ്‌കോര്‍ ചെയ്തത്. പ്രതിരോധ നിരക്കാരനായ മുനോസ് കോംഗോ ബോക്‌സിലേക്ക് കടക്കുകയും അനായാസമായി പന്ത് വലയിലെത്തിക്കുകയുമായിരുന്നു. കളിയുടെ പൂര്‍ണ സമയം അവസാനിക്കാന്‍ 14 മിനുട്ട് മാത്രം ശേഷിക്കേ ഗോള്‍ വഴങ്ങേണ്ടി വന്നത്. കോംഗോക്ക് കനത്ത തിരിച്ചടിയായി. തങ്ങളുടെ ആദ്യ മത്സരത്തില്‍ കൊളംബിയ, ഉസ്‌ബെക്കിസ്ഥാനെ പരാജയപ്പെടുത്തിയിരുന്നു. ഒന്നിനെതിരെ മൂന്ന് ഗോളിനായിരുന്നു കൊളംബിയന്‍ വിജയം.ഗ്രൂപ്പ് ‘;കെ’യില്‍ രണ്ട് കളിയും തോറ്റ ഡി ആര്‍ കോംഗോക്ക് ഒരു സമനിലയില്‍ നിന്നുള്ള ഒരു പോയിന്റ് മാത്രമാണുള്ളത്. അവസാന സ്ഥാനത്തുള്ള ഉസ്‌ബെക്കിസ്താന്‍ ഇതുവരെ പോയിന്റൊന്നും നേടിയിട്ടില്ല.Content Highlights:Columbia has successfully advanced to the knockout round alongside Congo after a decisive performance. The tournament intensifies as both teams secure their positions in the next stage. Fans are eagerly anticipating the upcoming high-stakes matches in the competition.