വാഷിങ്ടണ്‍/തെഹ്‌റാന്‍ | ആണവ നിരീക്ഷണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഇടച്ചില്‍ തുടര്‍ന്ന് ഇറാനും അമേരിക്കയും. പരസ്പര വിരുദ്ധമായ പ്രസ്താവനകളുമായി മുന്നോട്ട് പോവുകയാണ് ഇരു രാജ്യങ്ങളും. അന്തിമ സമാധാന കരാര്‍ രൂപപ്പെടുത്തുന്നതിന് മധ്യസ്ഥ കക്ഷികള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് ഇത്.ഹോര്‍മുസ് കടലിടുക്കില്‍ ചുങ്കം ചുമത്താന്‍ ഇറാന് അവകാശമില്ലെന്ന് യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍കോ റൂബിയോ പറഞ്ഞു. ചുങ്കം ചുമത്താല്‍ ഇറാനെ അനുവദിക്കുന്ന വ്യവസ്ഥ അന്തിമ കരാറില്‍ ഇത് ഉള്‍പ്പെടുത്താനാകില്ലെന്നും റൂബിയോ വ്യക്തമാക്കി.അതേസമയം, ആണവ ഇന്‍സ്‌പെക്ടര്‍മാരെ രാജ്യത്തേക്ക് മടങ്ങിവരാന്‍ തങ്ങള്‍ അനുവദിക്കുമെന്ന യു എസ് അവകാശവാദത്തെ ഇറാന്‍ നിഷേധിച്ചു. ആണവ നിരീക്ഷണത്തിന് ഉന്നതതല ചര്‍ച്ചയില്‍ ഇറാന്‍ സമ്മതിച്ചതായി യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞതിനോട് പ്രതികരിക്കവേയാണ് ഇറാന്‍ അധികൃതര്‍ നിലപാട് വെളിപ്പെടുത്തിയത്.തെഹ്‌റാന്റെ ബാലിസ്റ്റിക് മിസൈല്‍ പദ്ധതിയുമായി ബന്ധപ്പെട്ട വിഷയം യു എസുമായി നിലവില്‍ നടക്കുന്ന ചര്‍ച്ചക്ക് പുറത്താണെന്ന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയന്‍ പറഞ്ഞു.അതിനിടെ, ഇസ്‌റാഈലും ലബനാനും തമ്മില്‍ യു എസ് മധ്യസ്ഥതയില്‍ നടക്കുന്ന ചര്‍ച്ചയുടെ അഞ്ചാം റൗണ്ട് ആരംഭിച്ചു. ‘കുഴഞ്ഞുമറിഞ്ഞ ഒന്ന്’ എന്നാണ് ചര്‍ച്ചയെ ഇസ്‌റാഈല്‍ പ്രതിനിധി വിശേഷിപ്പിച്ചത്.Content Highlights:The ongoing friction between the United States and Iran has intensified regarding nuclear monitoring compliance. Iran is also contemplating a new shipping toll for vessels passing through the strategic Strait of Hormuz. This move could significantly impact international maritime trade routes and regional stability.