യുഎഇയുടെ സ്വപ്ന പദ്ധതിയായ ഇത്തിഹാദ് റെയിലിന്റെ പാസഞ്ചർ ട്രെയിൻ സർവീസുകൾക്ക് ജൂൺ 30ന് തുടക്കമാകും. യുഎഇയുടെ ഗതാഗത ചരിത്രത്തിൽ പുതിയ നാഴികക്കല്ലായി അടയാളപ്പെടുത്തുന്ന പദ്ധതിയാണിത്. ആദ്യഘട്ടമായി അബുദാബിയിൽ നിന്ന് ഫുജൈറയിലേക്കും തിരിച്ചുമാണ് സർവീസ് ആരംഭിക്കുന്നത്.പൊതുജനങ്ങൾക്കായി സെപ്റ്റംബർ 30-ഓടെ പാസഞ്ചർ സർവീസുകൾ പൂർണതോതിൽ തുറന്നുകൊടുക്കും. അബുദാബി മുഹമ്മദ് ബിൻ സായിദ് സിറ്റിയിലെ പുതിയ പാസഞ്ചർ ട്രെയിൻ സ്റ്റേഷൻ ഉദ്ഘാടനം ചെയ്തുകൊണ്ട് അബുദാബി കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.ALSO READ: ‘നികുതി പരിഷ്കരണം ബക്കാഡി കമ്പനിയെ സഹായിക്കാനെന്ന പ്രതിപക്ഷ ആരോപണം ഗൗരവമുള്ളത്’:സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി സുപ്രഭാതം മുഖപ്രസംഗംഅബുദാബിയിൽ നിന്ന് ഫുജൈറയിലേക്കുള്ള യാത്രയ്ക്ക് ഒരു മണിക്കൂറും 45 മിനിറ്റും മാത്രമാണ് എടുക്കുക. സെപ്റ്റംബർ 30ഓടെ ദുബായ്, അൽ ദൈദ് സ്റ്റേഷനുകളും ഡിസംബർ 30നകം അൽ ദഫ്ര മേഖലയിലെ സ്റ്റേഷനുകളും പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കും. പദ്ധതി അതിന്റെ പൂർണരൂപം കൈവരിച്ചുകൊണ്ട് 2027 മാർച്ച് 30നകം ഷാർജ സ്റ്റേഷനിലേക്കും സർവീസ് നീട്ടുമെന്ന് അധികൃതർ വ്യക്തമാക്കി.അത്യാധുനിക സാങ്കേതിക വിദ്യകളോടെ സ്മാർട് യാത്രാ സംവിധാനമാണ് സ്റ്റേഷനുകളിൽ ഒരുക്കിയിട്ടുള്ളത്. കഫേകൾ, റസ്റ്ററന്‍റുകൾ, രാജ്യാന്തര ബ്രാൻഡുകളുടെ റീട്ടെയിൽ ഔട്ട്ലെറ്റുകൾ എന്നിവയും ട്രെയിനിനകത്ത് തന്നെ ഭക്ഷണത്തിനുള്ള സൗകര്യങ്ങളും യാത്രക്കാർക്കായി ഒരുക്കിയിട്ടുണ്ട്. യുഎഇയിലെ എമിറേറ്റുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന സുസ്ഥിരമായ ട്രെയിൻ ഗതാഗത ശൃംഖല രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയ്ക്കും ടൂറിസത്തിനും നിക്ഷേപ സാധ്യതകൾക്കും പുതിയ അവസരങ്ങൾ നൽകുമെന്നാണ് വിലയിരുത്തൽ.The post ഇത്തിഹാദ് റെയിൽ പാസഞ്ചർ ട്രെയിൻ സർവീസുകൾ; പൊതുജനങ്ങള്ക്കായി തുറന്നുകൊടുക്കുക സെപ്റ്റംബറിൽ appeared first on Kairali News | Kairali News Live.