ദൈവങ്ങളുടെയും ബലിദാനികളുടെയും പേരില്‍ ബി ജെ പി കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞ; റദ്ദാക്കി ഹൈക്കോടതി

Wait 5 sec.

തിരുവനന്തപുരം | നഗരസഭയില്‍ ബി ജെ പി കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞ റദ്ദാക്കി ഹൈക്കോടതി. ദൈവങ്ങളുടെയും ബലിദാനികളുടെയും പേരില്‍ സത്യപ്രതിജ്ഞ ചെയ്തതിനാണ് നടപടി. ഈ രീതിയിലുള്ള സത്യപ്രതിജ്ഞ ചട്ടവിരുദ്ധമാണെന്ന് കോടതി നിരീക്ഷിച്ചു.ബി ജെ പി കൗണ്‍സിലര്‍മാര്‍ നാലാഴ്ചക്കകം വീണ്ടും സത്യപ്രതിജ്ഞ ചെയ്യണമെന്ന് കോടതി വ്യക്തമാക്കി. എല്‍ ഡി എഫ് പാര്‍ലിമെന്ററി പാര്‍ട്ടി നേതാവ് എസ് പി ദീപക് സമര്‍പ്പിച്ച ഹരജിയിലാണ് ഹൈക്കോടതി നടപടി സ്വീകരിച്ചത്.കേരള മുന്‍സിപ്പാലിറ്റി നിയമം 1994ന്റെ ലംഘനമാണ് ഇത്തരത്തിലുള്ള സത്യപ്രതിജ്ഞയെന്നും ദൈവനാമത്തിലോ സഗൗരവമോ ആവണം സത്യപ്രതിജ്ഞയെന്നാണ് ചട്ടം അനുശാസിക്കുന്നതെന്നുമാണ് പരാതി.Content Highlights:The High Court has cancelled the oath-taking ceremony of BJP councillors. The court ruled against taking oaths in the name of gods and martyrs instead of the prescribed constitutional format. This decision marks a significant legal intervention in local body administration guidelines.