ചൂട് വെള്ളം കുടിക്കുന്നവരാണോ നിങ്ങൾ? എന്നാൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക

Wait 5 sec.

നമ്മൾ എല്ലാവരും ചൂട് വെള്ളം കുടിക്കാറുണ്ട്. എന്നാൽ ചിലർ ചൂട് കുറയ്ക്കുന്നതിന് വേണ്ടി ഇതിലേക്ക് പച്ചവെള്ളം ഒഴിക്കാറുമുണ്ട്. എന്നാൽ ഇത്തരത്തിലുള്ള ശീലം നമുക്ക് തന്നെ ദോഷം ചെയ്യും എന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. സാധാരണ വെള്ളം തിളപ്പിക്കുമ്പോൾ അതിലെ അണുക്കളും ബാക്ടീരിയകളും നശിക്കാറുണ്ട്.എന്നാൽ ഇതിലേക്ക് പച്ചവെള്ളം ഒഴിക്കുന്നതിലുടെ പച്ചവെള്ളത്തിലെ ബാക്ടീരിയ ചൂട് വെള്ളത്തിൽ കലരുന്നു. കൂടാതെ അനുകൂലമായ ചൂടിൽ അവ വേഗത്തിൽ പെരുകുന്നു. ഇത്തരത്തിലുള്ള പ്രവർത്തനം മൂലം വയറിളക്കം, മഞ്ഞപ്പിത്തം, ടൈഫോയ്ഡ് എന്നി ​രോ​ഗങ്ങൾ നമ്മെ ബാധിക്കുന്നു. ഇങ്ങനെ ചൂട് വെള്ളത്തെ പച്ചവെളളവുമായി കലർത്തുമ്പോൾ അതി​ന്റെ ഗുണം നഷ്ടപ്പെടാമെന്ന് വിദഗ്ധർ പറയുന്നത്. വെള്ളം തിളപ്പിച്ചു കുടിക്കുന്നതിന്റെ പ്രധാന ലക്ഷ്യം അണുവിമുക്തമാക്കുക എന്നാതാണ്. എന്നാൽ അതിലേക്ക് പച്ചവെള്ളം ചേർക്കുമ്പോൾ ആ ​ഗുണം ഇല്ലാതാകുന്നു.ALSO READ :ഭക്ഷണം വേഗത്തിൽ കഴിക്കാറുണ്ടോ ? നിങ്ങളെ കാത്തിരിക്കുന്നത് ഗുരുതര ആരോഗ്യപ്രശ്നങ്ങളാണ്ശരിയായ രീതി1.വെള്ളം നന്നായി തിളച്ച ശേഷം തനിയെ ആറാൻ അനുവദിക്കുക.2.മറ്റൊരു പാത്രത്തിലെ തണുത്ത വെള്ളത്തിൽ ഈ തിളപ്പിച്ച പാത്രം ഇറക്കിവെച്ച് തണുപ്പിക്കാംവിവരങ്ങള്‍ പൊതുവായ അറിവിലേക്കായി മാത്രമുള്ളതാണ്. ഇത് ഒരു വിദഗ്ദ്ധ ഡോക്ടറുടെ പ്രൊഫഷണൽ മെഡിക്കൽ ഉപദേശത്തിനോ, രോഗനിർണ്ണയത്തിനോ, ചികിത്സയ്ക്കോ പകരമല്ല. ആരോഗ്യപരമായ എന്തെങ്കിലും ബുദ്ധിമുട്ടുകളോ സംശയങ്ങളോ ഉണ്ടെങ്കിൽ യോഗ്യതയുള്ള ആരോഗ്യ വിദഗ്ദ്ധനെ നേരില്‍ കണ്ട് ഉപദേശം തേടുക.The post ചൂട് വെള്ളം കുടിക്കുന്നവരാണോ നിങ്ങൾ? എന്നാൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക appeared first on Kairali News | Kairali News Live.